കൊച്ചി : ഒരു ഇന്ത്യ ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര ഭരണാധികാരികള്‍ മുന്നോട്ടുവയ്ക്കുന്ന ആശയം ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലായ്മ ചെയ്യുമെന്നും നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നും മൂവാറ്റുപുഴ രൂപതാ മെത്രാനും കെസിബിസി ജാഗ്രത സമിതി ചെയര്‍മാനുമായ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു.
ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതരത്വം, ജനാധിപത്യം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയ്ക്കു നേരെയുണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ വിശാലമായ ജനകീയ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലങ്കര കാത്തലിക്ക് അസോസിയേഷന്‍ സഭാതല സമിതി പാലാരിവട്ടം പി ഒ സി യില്‍ സംഘടിപ്പിച്ച രാഷ്ട്രീയ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം സി എ സഭാതല ചെയര്‍മാനും അല്‍മായ കമ്മീഷന്‍ അധ്യക്ഷമായ ബിഷപ് ഡോ. ജോഷ്യ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത സിംപോസിയത്തിന് സന്ദേശം നല്‍കി.
'ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് - ഭരണഘടനയും ജനാധിപത്യ തത്വങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സിംപോസിയം പ്രശസ്ത രാഷ്ട്രീയ മാധ്യമ നിരൂപകന്‍ ജോസഫ് സി മാത്യു മുഖ്യപ്രഭാഷണം നടത്തി ഇടതുപക്ഷ സഹയാത്രികന്‍ ഷാജി ജോര്‍ജ് 24 ചാനല്‍ ജനറല്‍ എഡിറ്റര്‍ പി പി ജയിംസ് വീക്ഷണം മാനേജിംഗ് എഡിറ്റര്‍ ജയ്‌സണ്‍ ജോസഫ് എന്നിവര്‍ സിമ്പോസിയത്തില്‍ പങ്കെടുത്തു സംസാരിച്ചു.
എംസിഎ സഭാതല പ്രസിഡണ്ട് അഡ്വ എബ്രഹാം എം പട്ട്യാനി അധ്യക്ഷനായിരുന്നു. സഭാതല വൈദിക ഉപദേഷ്ടാവ് ഫാ. മാത്യു കുഴിവിള , മൂവാറ്റുപുഴ രൂപത വൈദിക ഉപദേഷ്ടാവ് ഫാ. ജോര്‍ജ് മാങ്കുളം, കമാന്‍ഡര്‍ തോമസ് കോശി, മേരി കുര്യന്‍, വി സി ജോര്‍ജ് കുട്ടി എന്നിവര്‍ സംസാരിച്ചു. എംസിഎ മൂവാറ്റുപുഴ രൂപത പ്രസിഡണ്ട് അഡ്വ. എല്‍ദോ പൂക്കുന്നേല്‍ സ്വാഗതവും സഭാതല ജനറല്‍ സെക്രട്ടറി എന്‍ ധര്‍മ്മരാജ് നന്ദിയും പറഞ്ഞു. എം സി എ സഭാതല വൈസ് പ്രസിഡണ്ട് പ്രീയ തോമസ്, മൂവാറ്റുപുഴ രൂപത ജനറല്‍ സെക്രട്ടറി സജീവ് ജോര്‍ജ്, സെക്രട്ടറി കെ ഡി അപ്പച്ചന്‍, എന്‍ ടി ജേക്കബ്, ഷിബു പനച്ചിക്കല്‍, സുഭാഷ് വെട്ടിക്കാട്ടില്‍ , ടി ഡി ജോര്‍ജ് കുട്ടി , ഉമ്മന്‍ സി ഒ എന്നിവര്‍നേതൃത്വംനല്‍കി.
ഫോട്ടോ : മലങ്കര കാത്തലിക്ക് അസോസിയേഷന്‍ സഭാതല സമിതി പാലാരിവട്ടം പി ഒ സി യില്‍ സംഘടിപ്പിച്ച രാഷ്ട്രീയ നേതൃ സംഗമം കെസിബിസി ജാഗ്രത സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. എന്‍ ധര്‍മ്മരാജ്, അഡ്വ. എല്‍ദ് പൂക്കുന്നേല്‍, ജെയ്‌സന്‍ ജോസഫ്, അഡ്വ. എബ്രാഹാം എം പറ്റിയാനി, ജോസഫ് സി മാത്യൂ, പി. പി. ജയിംസ്, ഷാജി ജോര്‍ജ്ജ്, വി. സി ജോര്‍ജ്ജ് കുട്ടി, മേരി കുര്യന്‍, സജീവ് ജോര്‍ജ്ജ്, വി. എ. ജോര്‍ജ്ജ്, ഫാ. ജോര്‍ജ്ജ് മാങ്കുളം, ഫാ. മാത്യൂ കുഴിവിള എന്നിവര്‍ സമീപം
Comments