ഡോ. ഡെയ്സൻ പാണേങ്ങാടൻ
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാര്‍ കേറ്ററിങ് കോളേജിൽ ഈ അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയിൽ നാല് വര്‍ഷ ഡിപ്ലോമ പ്രവേശനത്തിനുള്ള സമയമായി.എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി യാണ് , അടിസ്ഥാനയോഗ്യത.ഓണ്‍ലൈനായാണ് , അപേക്ഷ സമര്‍പ്പണം.സെപ്റ്റംബർ 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അപേക്ഷയിൽ രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പർ അപേക്ഷകന്റേതായിരിക്കണം.
സംവരണത്തിനോ മറ്റു അനുകൂല്യങ്ങൾക്കോ അർഹതയുള്ളവർ അർഹത സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസിൽ നിന്നും ലഭ്യമാക്കിയതിനു ശേഷം മാത്രം അപേക്ഷ പൂരിപ്പിക്കുന്നതാണ് ഉചിതം. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ മൊബൈൽ OTP വെരിഫിക്കേഷനു ശേഷം അപേക്ഷാഫീസ് അടക്കുവാനുള്ള ലിങ്ക് ലഭിക്കുന്നതാണ്. ഫീസ് അടച്ചതിനു ശേഷം മാത്രമേ അപേക്ഷയുടെ പ്രിൻറ് എടുക്കുവാൻ സാധിക്കുകയുള്ളു.
അപേക്ഷാ ഫീസ്
പൊതു വിഭാഗങ്ങള്‍ക്ക് 200 രൂപയും, പട്ടിക ജാതി /പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. യോഗ്യത നേടുന്നതിന് രണ്ടില്‍ കൂടുതല്‍ തവണ അവസരങ്ങള്‍ വിനിയോഗിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
വിശദ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
Comments