Foto

കെ.സി.സി അതിരൂപതാ മാർഗ്ഗംകളി മത്സരം സംഘടിപ്പിച്ചു

കെ.സി.സി അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ മടമ്പം ഫൊറോനയുടെ ആതിഥേയത്വത്തിൽ പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ അതിരൂപതാതല മാർഗ്ഗംകളി മത്സരം സംഘടിപ്പിച്ചു. 1999 ജൂലൈ 20 നോ അതിനുമുൻപോ ജനിച്ച വനിതകൾക്കും , 1999 ജൂലൈ 20-നു ശേഷം ജനിച്ച പെൺകുട്ടികൾക്കും പ്രത്യേകവിഭാഗങ്ങളായും പുരുഷന്മാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്. പുരുഷന്മാരുടെ മെഗാ മാർഗ്ഗംകളി മത്സരവും നടത്തപ്പെട്ടു. പുരുഷന്മാരുടെ മാർഗ്ഗംകളി മത്സരത്തിൽ പയ്യാവൂർ ടൗൺ യൂണിറ്റ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം കണ്ടകശ്ശേരി യൂണിറ്റും മൂന്നാം സ്ഥാനം ചമതച്ചാൽ യൂണിറ്റും സ്വന്തമാക്കി. 1999 ജൂലൈ 20 നോ അതിനുമുൻപോ ജനിച്ച  വനിതകളുടെ മത്സര വിഭാഗത്തിൽ മടമ്പം യൂണിറ്റ് ഒന്നാം സ്ഥാനവും പയ്യാവൂർ ടൗൺ, ചമതച്ചാൽ യൂണിറ്റുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.  1999 ജൂലൈ 20-നു ശേഷം ജനിച്ച പെൺകുട്ടികളുടെ വിഭാഗത്തിൽ പയ്യാവൂർ വലിയ പള്ളി യൂണിറ്റ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം മടമ്പം യൂണിറ്റും മൂന്നാം സ്ഥാനം കൂടല്ലൂർ യൂണിറ്റും നേടി.  മാർഗ്ഗംകളി മത്സരത്തോടനുബന്ധിച്ചു നടത്തപ്പെട്ട പൊതുസമ്മേളനം കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സി.സി മലബാർ റീജിയൺ ചാപ്ലെയിൻ ഫാ. ജോയി കട്ടിയാങ്കൽ, കെ.സി.സി സെക്രട്ടറി ബേബി മുളവേലിപ്പുറം, ട്രഷറർ ജോൺ തെരുവത്ത്, മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത്, ഫൊറോന ചാപ്ലെയിൻ ഫാ. ബേബി കട്ടിയാങ്കൽ,   തോമസ് അരയത്ത്, ജോസ് കണിയാപറമ്പിൽ, ബിൻസി മാറികവീട്ടിൽ, ജാക്‌സൺ സ്റ്റീഫൻ, സജി ഞരളക്കാട്ടുകുന്നേൽ, ബിനു ചെങ്ങളം, റ്റിറ്റി തോമസ്, ഷിജു കൂറാനയിൽ, എൻ.കെ മത്തായി, ഫിലിപ്പ് കൊട്ടോടി, സജി പ്ലാച്ചേരിപ്പുറം, സജി കല്ലിടുക്കിൽ, ടോമി കൂഴങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ  : കെ.സി.സി അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ മടമ്പം ഫൊറോനയുടെ ആതിഥേയത്വത്തിൽ പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച അതിരൂപതാതല മാർഗ്ഗംകളി മത്സരം   കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

 

Comments

leave a reply

Related News