Foto

കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന  ബൈബിള്‍ സാഹിത്യമത്സരങ്ങളിലേക്ക് രചനകള്‍  അയ്ക്കാ

കൊച്ചി:  കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന  ബൈബിള്‍ സാഹിത്യമത്സരങ്ങളിലേക്ക് 2021 രചനകള്‍  അയ്ക്കാം.ലേഖനം,കവിത,കഥ,എകാങ്കനാടകം എന്നീ വിഭാഗത്തിലേക്കാണ് മത്സരം.ആനുകാലികാവിഷ്‌കരമങ്ങള്‍ അനുവദനീയമാണ്. പൊതുവിഷയം കോവിഡ് കാലത്തെ അതീജീവനവും വിശുദ്ധഗ്രന്ഥവും ( ഉപകാരപ്രദമായ വചനഭാഗങ്ങള്‍  ഹെബ്രാ 13,8,ഫിലിപ്പി 4,6-7,2 കോറി 4,16-18,നിയമാവര്‍ത്തനം31,6,ഏശയ്യാ 43,19,ജറെ 29,11,ജോബ് 19,26,ഏശ 61,3,ദാനി 3,27-28,ഹബ 3,17 )  ലേഖനമത്സരം അല്മായര്‍,സെമിനാരി വിദ്യാര്‍ത്ഥികള്‍,സന്ന്യാസിനികള്‍ എന്നി ഗ്രൂപ്പുകള്‍ക്ക്  പ്രത്യേകമായിരിക്കും മത്സരം.ലേഖനം 10 പേജിലും,ചെറുകഖ 6 പേജിലും,കവിത 60 വരികളിലും കവിയരുത്.ഏകാങ്കം  30 മിനിട്ടുകൊണ്ട് അവതരിപ്പിക്കാവുന്നതായിരിക്കണം.കൃതി അനുകരണമോ വിവര്‍ത്തനമോ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതോ പ്രസിദ്ധീകരണത്തിന് എവിടെയെങ്കിലും ഏല്പിച്ചിട്ടുള്ളതോ ആയിരിക്കരുത്.രചനകളില്‍ പേരോ വിലാസമോ എഴുതരുത്,പേരും വിലാസവും രൂപതയുടെ പേരും മറ്റൊരു പേപ്പറിലെഴുതി പിന്‍ചെയ്തിരിക്കണം.മത്സരത്തിനയ്ക്കുന്ന കൃതകളോടൊപ്പം വികാരിയുടെയോ സുപ്പീരീയറിന്റെയോ സാക്ഷ്യപത്രവും 50 രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസും (mo/dd/bank transfer to KCBC bible commission അക്കൗണ്ട നമ്പര്‍ 04230530000006271, IFSC SIBL0000423,south indian bank,vennala branch ലേക്ക് അയ്‌ക്കേണ്ടതാണ്, സമ്മാനര്‍ഹര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ബൈബിളും  നല്‍കുന്നതാണ്.അവസാന തീയതി ഒക്ടോബര്‍ 1 കൃതികള്‍ അയ്‌ക്കേണ്ട വിലാസം സെക്രട്ടറി,കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ പി.ഓ.സി പാലാരിവട്ടം,വെണ്ണല പി.ഒ കൊച്ചി 682028

Comments

leave a reply

Related News