Foto

110 മണിക്കൂര്‍ രാത്രിയും പകലും അഖണ്ഡ ബൈബിള്‍ പാരായണം

110 മണിക്കൂര്‍ രാത്രിയും പകലും അഖണ്ഡ ബൈബിള്‍ പാരായണം

    കെ.സി.ബി.സി.യുടെ അഖണ്ഡ ബൈബിള്‍ പാരായണം ഇരിങ്ങാലക്കുടയിലെ തേശേരി ഇടവകയില്‍വച്ച് കെ.സി.ബി.സി. വൈസ് ചെയര്‍മാന്‍ ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പിതാവ് ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 3 വൈകിട്ട് 7 മണിക്ക് ആരംഭിച്ച് ഡിസംബര്‍ 8 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് രാത്രിയും പകലുമായി ബൈബിള്‍ പാരായണം ക്രമപ്പെടുത്തിയിരിക്കുക.
    ഇരിങ്ങാലക്കുട തേശേരിയിലെ 176 കുടുംബങ്ങള്‍ ബൈബിളിലെ ഒരു ദൈവവചനം പഠിച്ച് ആ വചനം എഴുതിയ വചനബോര്‍ഡുകള്‍കൊണ്ട് അഖണ്ഡ പാരായണത്തിന്റെ വേദിയും പരിസരങ്ങളും അലങ്കരിച്ചുവെന്നുള്ളത് വളരെ ശ്രദ്ധേയമാണ്.
    ബൈബിള്‍ പാരായണം കേരളസഭയുടെ നവീകരണ കാലഘട്ടത്തില്‍ സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വഴിതെളിക്കുമെന്ന് ബിഷപ് റവ. ഡോ. പോളി കണ്ണൂക്കാടന്‍ ഉത്പത്തി പുസ്തകത്തിന്റെ ആദ്യത്തെ അധ്യായം വായിച്ചുകൊണ്ട് അറിയിച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരും, ഇരിങ്ങാലക്കുട രൂപതയിലെ ബൈബിള്‍ കമ്മീഷന്‍ കോ-ഓര്‍ഡിനേറ്റേഴ്‌സും, തേശേരിയിലെ 176 കുടുംബങ്ങളും, ഡിവൈന്‍ മേഴ്‌സി ആഗോള വചന ഫാമിലിയും രാത്രിയും പകലുമായി നീണ്ടുനില്ക്കുന്ന വചനപാരായണത്തില്‍ പങ്കെടുക്കും.
    ഇരിങ്ങാലക്കുട, തേശേരി ഇടവക ബൈബിള്‍ ഉത്സവമായി ഇടവകയിലും കുടുംബങ്ങളിലും ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നുവെന്ന് ഇടവക വികാരി ഫാ. ഡിബിന്‍ ഐനിക്കല്‍ അറിയിച്ചു. ഇരിങ്ങാലക്കുട രൂപത മുഴുവനും ഈ പാരായണദിനങ്ങളില്‍ സന്തോഷിക്കുന്നുവെന്നും, ദൈവവചനത്തിലൂടെ മാത്രമാണ് സമൂഹത്തെ കൂടുതല്‍ സ്‌നേഹത്തിലേക്ക് കൊണ്ടുവരാന്‍ കഴിയൂ എന്ന് ബൈബിള്‍ അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. സീമോന്‍ കാഞ്ഞുതറ തന്റെ ആശംസ പ്രസംഗത്തില്‍ അറിയിച്ചു. ഈ അഖണ്ഡപാരായണം 110 മണിക്കൂറും രാത്രിയും പകലും ഓണ്‍ലൈനായി സംപ്രേഷണം ചെയ്യുന്നുണ്ടെന്നും, ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഓണ്‍ലൈനായി പങ്കുചേരുന്നുണ്ടെന്നും ഡിവൈന്‍ മേഴ്‌സി ആഗോള ഫാമിലി കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ബൈജു അറിയിച്ചു.  
    കേരളസഭയുടെ നവീകരണവര്‍ഷത്തില്‍ 110 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബൈബിള്‍ പാരായണ യജ്ഞങ്ങള്‍ കൂടുതലായി നടത്തപ്പെടുന്നത് സമൂഹത്തില്‍ ദൈവികചിന്തയും ദൈവനന്മയും വളര്‍ത്തുന്നതിന് ഉപകരിക്കുമെന്ന് ജനറല്‍ കണ്‍വീനറായിരിക്കുന്ന കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ.ജോജു കോക്കാട്ടും തന്റെ ആമുഖ പ്രസംഗത്തില്‍ പ്രസ്താവിച്ചു. ഉദ്ഘാടന യോഗത്തില്‍ ഫാ. അനൂബ്, ഫാ. ജെയിന്‍, സി. ഇസബെല്ല ഐഡ, സി. ട്രീസ, കൈക്കാരന്മാര്‍, കുടുംബ സമ്മേളനകേന്ദ്രസമിതി, യുവജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.  
                        ഡോ. ജോജു കോക്കാട്ട് 
                        സെക്രട്ടറി, K.C.B.C ബൈബിള്‍ കമ്മീഷന്‍
                        പി.ഒ.സി, പാലാരിവട്ടം
 

Foto
Foto

Comments

leave a reply

Related News