Foto

കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്റെ ബൈബിള്‍ ക്ലാസുകള്‍ക്ക് തുടക്കമായി. 

കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്റെ ബൈബിള്‍ ക്ലാസുകള്‍ക്ക് തുടക്കമായി. 


കൊച്ചി: കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്റെ 25-ാം വര്‍ഷത്തിലെ ബൈബിള്‍ ക്ലാസുകള്‍ക്ക് തുടക്കമായി. 

ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള സന്ദേശത്തില്‍ ദൈവവചനം ദൈവനിവേശിതമാകുന്നതും, അപ്രമാദിത്യമുള്ളതാണെന്നും ദൈവത്തിന്റെ ദാനമാണെന്നും, എന്നാല്‍ ബൈബിളിന്റെ പ്രമാണികത്വം കാനോനികത തുടര്‍ന്നുകൊണ്ടുപോകേണ്ടത് മനുഷ്യന്റെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്വമാണെന്നും ആ ഉത്തരവാദിത്വത്തിന്റെ ഭാഗമായി ഈ ക്ലാസുകള്‍ മാറണമെന്നും ഓര്‍മപ്പെടുത്തി. തുടര്‍ന്ന് മുന്‍ സെക്രട്ടറി ഡോ. ജോണ്‍സണ്‍ പുതുശേരി മുഖ്യപ്രഭാഷണം നടത്തി, മൂലഭാഷകളോട് തര്‍ജമകള്‍ ചേര്‍ന്നു പോകേണ്ട ആവശ്യകതയും അതില്ലാതെ വരുമ്പോള്‍ സംഭവിക്കുന്ന കുറവുകളും ചൂണ്ടിക്കാട്ടിക്കൊണ്ട് ബൈബിള്‍ ക്ലാസുകള്‍ ഇന്നിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപറഞ്ഞു. കമ്മീഷന്‍ സെക്രട്ടറി ഡോ. ജോജു കോക്കാടന്‍ ഈ വര്‍ഷത്തെ ക്ലാസുകള്‍ ബൈബിളിലെ പുസ്തകങ്ങളുടെ രചനയും പശ്ചാത്തലവും മുഖ്യമായി പരിഗണിക്കുമെന്നറിയിച്ചു. ബൈബിള്‍ ക്ലാസ് പ്രതിനിധി ജോസഫ് പി.കെ ആശംസകളറിയിച്ചു. സി. ആഗ്നസ് C.TCയുടെയും സി. സോളിD.C.P.B യുടെയും പ്രാര്‍ഥനയോടെ ആരംഭിച്ച യോഗം ബൈബിള്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി  കൊച്ചുത്രേസ്യ സൈമണിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു. 


ഇനിയും ജൂബിലി വര്‍ഷത്തിലെ ബൈബിള്‍ ക്ലാസ് ബിബ്‌ളിയ ആദ്യ ബാച്ചില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനെ പേരുകള്‍ പി.ഒ.സി.യില്‍ രജിസ്റ്റര്‍ ചെയ്യുക.
ഫോണ്‍ നമ്പര്‍: 8547890539


 

Comments

leave a reply

Related News