വത്തിക്കാൻ സിറ്റി പുറത്തിറക്കിയ പുതിയ സ്മരണാർഥ നാണയശേഖരത്തിൽ (Commemorative Euro Coin Set) ലിയോ പതിനാലാമൻ പാപ്പയുടെ ചിത്രം പതിപ്പിച്ചു. 2014 നു ശേഷം ആദ്യമായാണ് ഒരു പാപ്പയുടെ മുഖചിത്രം വത്തിക്കാൻ യൂറോ നാണയങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വത്തിക്കാൻ ഗവേണറേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ പാപ്പായോടുള്ള ആദരസൂചകമായി നാണയങ്ങൾ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. മുൻ പാപ്പ ആയിരുന്ന ഫ്രാൻസിസ് മാർപാപ്പ തൻ്റെ ചിത്രം നാണയങ്ങളിൽ ഉൾപ്പെടുത്തരുതെന്ന് അഭ്യർഥിച്ചിരുന്നതിനാൽ, 2017 മുതൽ വത്തിക്കാൻ നാണയങ്ങളിൽ പാപ്പമാരുടെ ചിത്രങ്ങൾക്കു പകരം അവരുടെ മുദ്രകളാണ് ഉപയോഗിച്ചിരുന്നത്.
സെൻ്റ്, 2 സെൻ്റ്, 5 സെൻ്റ് നാണയങ്ങളിൽ ലിയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക മുദ്ര നൽകിയിട്ടുണ്ട്. എന്നാൽ, ഉയർന്ന മൂല്യമുള്ള യൂറോ നാണയങ്ങളിൽ പാപ്പയുടെ ചിത്രം വ്യക്തമായി പതിപ്പിച്ചിട്ടുണ്ട്. അഞ്ച് യൂറോയുടെ പ്രത്യേക സ്മരണാർഥ നാണയമൊഴികെ, ഈ പുതിയ യൂറോ നാണയങ്ങൾ യൂറോപ്യൻ യൂണിയനിലെ (EU) യൂറോ കറൻസി ഉപയോഗിക്കുന്ന 21 അംഗരാജ്യങ്ങളിലും വിനിമയത്തിനായി ഉപയോഗിക്കാൻ സാധിക്കും.










Comments