Foto

എല്ലാവരും സോദരർ : പപ്പയുടെ ചാക്രിക ലേഖനം കോവിഡ് നാളുകൾക്കായുള്ള സാമൂഹ്യ ബോധനം - സിനഡ്

സിനഡ് അനന്തര    സർക്കുലറിന്റെ  പൂർണ രൂപം  ചുവടെ :

സീറോമലബാർ സഭയുടെ 29ാം സിനഡിന്റെ ഒന്നാം സമ്മേളനം 2021 ജനുവരി 11 മുതൽ 16 വരെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടന്നു. നമ്മുടെ സഭയെയും വിശ്വാസത്തെയും സംബന്ധിക്കുന്ന ആത്മീയ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളാണ് ആറുദിവസം നീണ്ട സിനഡിൽ ചർച്ചചെയ്തത്. കോവിഡിന്റെ പരിമിതികൾക്കുള്ളിലും വിശ്വാസവും സഭാസ്നേഹവും സജീവമായി നിലനിർത്താൻ സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കുന്ന സഭാംഗങ്ങളെ സിനഡ് നന്ദിയോടെ അനുസ്മരിക്കുന്നു. വിശ്വാസത്തിലും പ്രത്യാശയിലും അധിഷ്ഠിതമായ സ്നേഹ സാന്നിധ്യംവഴി ലോകത്തിനു മുഴുവൻ മാർഗ്ഗദർശിയായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പായുടെ ധീരമായ നേതൃത്വത്തെ സിനഡ് പിതാക്കന്മാർ അഭിമാനത്തോടെ അനുസ്മരിച്ചു. എല്ലാവരും സഹോദരർ (Fratelli  Tutti ) എന്ന പാപ്പായുടെ പുതിയ ചാകികലേഖനം തികച്ചും സമയോചിതമായ സാമൂഹ്യബോധനമാണ്. കോവിഡി ന്റെ അന്ധകാരത്തിനിടയിലും ദൈവം തെളിച്ച നക്ഷത്രങ്ങൾ പോലെ സീറോമലബാർ സഭ യിൽ 235 നവവൈദികർ പുതുവർഷത്തിൽ അഭിഷിക്തരായി എന്നത് അഭിമാനകരമാണ്.

അനുസരണയും അഭിനന്ദനവും
സീറോമലബാർ സഭയുടെ അഭിമാനമായിരുന്ന മാർ പോൾ ചിറ്റിലപ്പിള്ളി, ആർച്ചുബിഷപ്പ് ജോസഫ് ചേന്നോത്ത് എന്നീ പിതാക്കന്മാരുടെ ആകസ്മികമായ നിര്യാണത്തിൽ സിനഡ് പ്രാർത്ഥനാപൂർവ്വം അനുശോചനം രേഖപ്പെടുത്തി. തന്റെ ഇടയ ശുശ്രൂഷയിലൂടെ കല്യാൺ, താമരശ്ശേരി രൂപതകളുടെ സർവ്വതോമുഖമായ വളർച്ചയ്ക്കു നേതൃത്വം നൽകിയ അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് സീറോമലബാർ സഭയുടെ ആരാധനക്രമ നവീകരണത്തിനും സഭയുടെ പ്രത്യേകനിയമസംഹിതയുടെ രൂപീകരണത്തിനും നൽകിയ സംഭാവനകൾ അവിസ്മരണീയങ്ങളാണ്. ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയായി ശുശ്രൂഷ ചെയ്യുന്നതിനിടയിൽ നിത്യഭാഗ്യത്തിനായി വിളിക്കപ്പെട്ട ആർച്ചുബിഷപ് ജോസഫ് ചേന്നോത്ത് പിതാവിനെ ആ രാജ്യത്തിന്റെ ഉന്നത ബഹുമതി നൽകി ജപ്പാൻ ഗവൺമെന്റ് ആദരിച്ചത് നമുക്ക് ഏറെ അഭിമാനകരമാണ്. ഈ വന്ദ്യപിതാക്കന്മാരെ ദൈവം നിത്യസൗഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ.

കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാനായി നിയമിതനായ ഗീവർഗീസ് മാർ അപ്രേം പിതാവിന് ഇടയവഴിയിൽ എല്ലാ നന്മകളും ഭാവുകങ്ങളും നേരുന്നു. സീറോമലബാർ സഭയും സീറോമലങ്കരസഭയും തമ്മിലുള്ള ഹൃദ്യമായ സാഹോദര്യത്തിന്റെ സാക്ഷ്യമായി അഭിവന്ദ്യപിതാവിന്റെ നിയമനത്തെ നമുക്കു മനസ്സിലാക്കാം.


യുവജന ശുശ്രൂഷകൾ
സീറോമലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടന 'സീറോമലബാർ യൂത്ത് മൂവ്മെന്റ്' (Particular Law) ആണ്. കേരളത്തിലെ മൂന്ന് വ്യക്തിസഭകളിലെയും തനതു യുവജന സംഘടനകളുടെ കൂട്ടായ്മയായാണ് കെ. സി. വൈ. എം. പ്രവർത്തിക്കുന്നത്. അതിനാൽ SMYM  അംഗത്വം വഴിയാണ് നമ്മുടെ സഭയിലെ യുവജനങ്ങൾ കെ. സി. വൈ. എം. ന്റെ ഭാഗമാകുന്നത്. സീറോമലബാർ സഭയിലെ 15 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ യുവജനങ്ങളും SMYM ന്റെ ഭാഗമാകണമെന്നാണ് സിനഡ് ആഗ്രഹിക്കുന്നത്. ഇതിനാവശ്യമായ നടപടിക്രമങ്ങൾ ഓരോ രൂപതയിലും സമയബന്ധിതമായി നടപ്പിലാക്കണമെന്ന യുവജനകമ്മീഷന്റെ നിർദ്ദേശം സിനഡ് അംഗീകരിച്ചു. 30 വയസ്സു പൂർത്തിയായ യുവജനങ്ങൾ കത്തോലിക്കാ കോൺഗ്രസ്സിൽ അംഗങ്ങളായി ചേർന്ന് സഭാശുശ്രൂഷയിൽ സജീവമാകണം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ കത്തോലിക്കാ കോൺഗ്രസ്സിന്റെ സംഘടനാതലത്തിൽ വരുത്തുന്നതാണ്.

ആരാധനക്രമം
സഭയുടെ ആരാധനക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിനഡ് വിശദമായ ചർച്ചകൾ നടത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കേണ്ട സാഹചര്യം ആരോഗ്യപരമായ കാരണങ്ങളാൽ ആവശ്യമായി വരുന്നുണ്ട്. വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കുന്ന സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള പ്രാർഥനകൾക്കു സിനഡ് അംഗീകാരം നൽകിയിട്ടുണ്ട്. മൃതദേഹം ദഹിപ്പിക്കുന്ന സന്ദർഭങ്ങളിൽ ഇനിമേൽ ഈ ക്രമം അനുഷ്ഠിക്കേണ്ടതാണ്. ക്രൈസ്തവ വിശ്വാസത്തിൽ മൃതദേഹത്തോടു പുലർത്തുന്ന സവിശേഷമായ ആദരവ് സംസ്കരിക്കുമ്പോഴും ദഹിപ്പിക്കുമ്പോഴും ഒരുപോലെ പരിരക്ഷിക്കപ്പെടേണ്ടതാണ് എന്ന വസ്തുത സിനഡ് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.

നമ്മുടെ ആരാധനക്രമത്തിൽ വി. കുർബ്ബാനകളിൽ വായിക്കുന്നതിന് പരമ്പരാഗതമായുണ്ടായിരുന്ന വായനാ പഞ്ചാംഗത്തിനൊപ്പം മറ്റൊരു വായനാ പഞ്ചാംഗത്തിനുകൂടി സിനഡ് പരീക്ഷണാർത്ഥം അംഗീകാരം നൽകിയിട്ടുണ്ട്. അടുത്ത ആരാധനകമവത്സരത്തിൽ ഈ പുതുക്കിയ വായനാപഞ്ചാംഗമാണ് നാം ഉപയോഗിക്കുന്നത്. കൂടാതെ, സഭയിലെ വിവിധ തിരുനാളുകളെ അവയുടെ പ്രാധാന്യത്തിനനുസരിച്ച് ക്രമീകരിച്ച പട്ടികയ്ക്കും സിനഡ് അംഗീകാരം നൽകി. സീറോമലബാർ സഭയുടെ യാമപ്രാർത്ഥനകൾ പരിഷ്കരിക്കുന്നതിനായുള്ള അവസാനവട്ട ചർച്ചകളും സിനഡിൽ നടന്നു.

ക്രൈസ്തവ പീഡനം
ആഗോളതലത്തിൽ  ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ വർദ്ധിച്ചുവരുന്നതിൽ ആശങ്കരേഖപ്പെടുത്തി. തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെപതി പ്രതിദിനം 13 ക്രിസ്ത്യാനികൾ  രക്തസാക്ഷിത്വം വരിക്കുന്നു എന്ന കണക്ക് ഭീതിപ്പെടുത്തുന്നതാണ്. 2020 ഡിസംബർ മാസത്തിൽ 750 ക്രൈസ്തവർ എത്യോപ്യായിൽ കൂട്ടക്കൊല ചെയ്യപ്പെട്ടത് ലോകമനസ്സാക്ഷിയെത്തന്നെ നടുക്കിയ സംഭവമാണ്, പീഡാനുഭവങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും വഴികളിൽ തളരാത്ത വിശ്വാസതീക്ഷ്ണത പ്രകടമാക്കിയ ഈ ധീരരക്തസാക്ഷികളുടെ മാതൃക നമ്മുടെ വിശ്വാസജീവിതത്തെ പ്രചോദിപ്പിക്കേണ്ടതാണ്. തീവ്രമായ സഹനത്തിന്റെയും വ്യവസ്ഥയില്ലാത്ത ക്ഷമയുടെയും സുവിശേഷവഴികളിൽ ധീരമായി മുന്നേറാൻ പീഡിത സഭകളിലെ വിശ്വസികൾക്കുവേണ്ടി നമുക്ക് തീക്ഷണമായി പ്രാർത്ഥിക്കാം.

കർഷക സമരം
രാജ്യതലസ്ഥാനത്ത് മാസങ്ങളായി സമരമുഖത്തായിരിക്കുന്ന കർഷകരോട് സീറോമലബാർ സഭ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. തങ്ങളുടെ ന്യായമായ അവകാശങ്ങൾ പോലും കോർപ്പറേറ്റു മുതലാളിമാർക്ക് അടിയറവയ്ക്കേണ്ടിവരുന്ന സാഹചര്യമാണ് പുതിയ കാർഷിക ബില്ലിലൂടെ നടപ്പിലാകുന്നത് എന്ന കർഷകരുടെ ആശങ്ക പരിഹരിക്കപ്പെടേണ്ടതാണ്. കാർഷികചന്തകൾ, ഉല്പന്നങ്ങളുടെ താങ്ങുവില, അവശ്യസാധനങ്ങളുടെ സംഭരണത്തിലെ

നിയന്ത്രണ നിരോധനം, കോൺട്രാക്ട് ഫാമിംഗ് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പുതിയ കാർഷിക നിയമത്തിൽ കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. കർഷകരുമായി വേണ്ടത കൂടിയാലോചനകൾ നടത്താതെയാണ് പുതിയ നിയമം നടപ്പിലാക്കിയത് എന്ന ആക്ഷേപത്തിനും പരിഹാരം കാണേണ്ടതുണ്ട്. രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർ തങ്ങളുടെ നിലനിൽപിനായി തെരുവിലിറങ്ങേണ്ടി വന്നത് അങ്ങേയറ്റം ദുഃഖകരമാണ്. കേരളത്തിലെ കർഷകർ അനുഭവിക്കുന്ന വിളകളുടെ വിലത്തകർച്ച, വന്യമൃഗശല്യം, ബഫർസോൺ പരി സ്ഥിതിലോല ഭീഷണികൾ എന്നിവയ്ക്കും ശാശ്വതമായ പരിഹാരം ആവശ്യമാണ്.

സഭയിലെ അച്ചടക്കം
കത്തോലിക്കാ സഭയുടെ കെട്ടുറപ്പിനും മഹനീയമായ മാതൃകയ്ക്കും കാരണമായവയിൽ സഭയിലെ അച്ചടക്കത്തിന് സുപ്രധാനമായ പങ്കാണുള്ളത്. സമീപകാലത്ത് സീറോമല ബാർ സഭയിലെ ചില വൈദികരും സമർപ്പിതരും അൽമായ  നേതാക്കന്മാരും സഭയുടെ അച്ചട ക്കത്തെയും കൂട്ടായ്മയെയും വെല്ലുവിളിക്കുന്ന നിലപാടുകളുമായി പരസ്യമായി രംഗത്തു വരുന്നതായി സിനഡ് വിലയിരുത്തി. സഭയുടെ ആഭ്യന്തരവേദികളിൽ ചർച്ച ചെയ്തു പരിഹ രിക്കേണ്ട വിഷയങ്ങൾ പൊതുവേദികളിൽ വിവാദമാക്കുന്നതിലൂടെ സഭാഗാത്രത്തിനുണ്ടാകു ന്ന മുറിവ് വലുതാണ്. സഭാപ്രബോധനങ്ങൾക്കും സഭാനേതൃത്വത്തിനും എതിരായ നിലപാ ടുകൾ സ്വീകരിക്കുന്നവരെ തിരുത്താനും ആവശ്യമെങ്കിൽ സഭാനിയമം അനുശാസിക്കുന്ന ശിക്ഷണ നടപടികൾ സ്വീകരിക്കാനും അതാതു രൂപതാദ്ധ്യക്ഷന്മാരെ സിനഡ് ചുമതലപ്പെടുത്തി.

മൗലികവാദങ്ങൾ സമൂഹത്തിന്റെ ഭദ്രതയ്ക്കും സമുദായസൗഹാർദ്ദത്തിനും ഹാനികരമാണ്. ഇതര മതങ്ങളുമായുള്ള ബന്ധം, ആരാധനക്രമം, സഭയിലെ കരിസ്മാറ്റിക് നവീകരണം തുടങ്ങിയ മേഖലകളിൽ തികച്ചും മൗലികവാദപരവും വിഭാഗീയത ഉളവാക്കുന്നതുമായ ചില നിലപാടുകൾ സമീപകാലത്ത് മുളയെടുക്കുന്നതായി സിനഡ് വിലയിരുത്തി. ഇത്തരം മൗലികവാദപരവും അസഹിഷ്ണുത നിറഞ്ഞതും പ്രകോപനകരവുമായ പ്രവർത്തനങ്ങളും പ്രസ്താവനകളും സഭയിലും സമൂഹത്തിലും ഏറെ വിവാദങ്ങൾക്കും ഭിന്നതകൾക്കും കാരണമാകുന്നുണ്ട്. സഭയുടെ നന്മയെ ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇത്തരം നിലപാടുകൾ വരുത്തുന്ന അപകടങ്ങൾ ദൂരവ്യാപകമാകയാൽ വിശ്വാസികൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് സിനഡു വിലയിരുത്തി,

നമ്മുടെ കർത്താവീശോമിശിഹായുടെ പീഡാസഹനത്തെയും കുരിശു മരണത്തെയും അനുകരിക്കുന്ന നോമ്പുകാലത്തിന്റെയും സമാഗതമാകുന്ന ഉയിർപ്പുതിരുനാളിന്റെയും മംഗള ങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു. വി. യൗസേപ്പിതാവിന് സവിശേഷമാംവിധം സമർപ്പി തമായ ഈ വർഷത്തിൽ നിങ്ങളെയെല്ലാവരെയും ആ വത്സലപിതാവിന്റെ സംരക്ഷണയ്ക്ക ഭരമേല്പിക്കുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നമ്മുടെ പിതാവായ മാർത്തോമ്മാശ്ലീഹായുടെയും മാധ്യസ്ഥ്യം നിരന്തരം നിങ്ങളോടൊത്തുണ്ടായിരിക്കട്ടെ.

 

Foto

Comments

leave a reply

Related News