Foto

സാമൂഹ്യ തിന്മകൾക്കെതിരെ ബോധവത്കരണവുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ തിന്മകൾക്കെതിരെ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കാലഹരണപ്പെട്ടു പോകുന്ന നന്മകൾ കുടുംബത്തിലൂടെ വളർത്തിയെടുക്കുന്നതിന് യുവ തലമുറയെ പര്യാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ  ഉദ്‌ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജി നിർവഹിച്ചു. തെള്ളിത്തോട് ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സൈജു പുത്തൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രഹാം,  ജസ്റ്റിൻ നന്ദികുന്നേൽ, അനിമേറ്റർ ദിവ്യ ജോഷിസ്, ശോഭന ബേബി, ആൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു.  ബിബിൻ വർഗീസ്  സെമിനാറുകൾക്ക് നേതൃത്വം നൽകി.  

ഫോട്ടോ  : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ തിന്മകൾക്കെതിരെ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജി ഉദ്ഘാടനം നിർവഹിക്കുന്നു. 

Comments

leave a reply

Related News