Foto

മിന്നാമിന്നി ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ദ്വിദിന മിന്നാമിന്നി ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍, ഡോ. റോസമ്മ സോണി, കെ.എസ്.എസ്.എസ്് സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, ഫിസിയോതെറാപ്പിസ്റ്റ് ജിംഗിള്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി ക്ലാസ്സുകളും കലാപരിപാടികളും മത്സരങ്ങളും ഉല്ലാസ പഠന യാത്രയും മാതാപിതാക്കളുടെ സംഗമവും ക്രമീകരിച്ചിരുന്നു.


ഫോട്ടോ : കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മിന്നാമിന്നി ക്യാമ്പിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ജിംഗിള്‍ ജോയി, ഫാ. സുനില്‍ പെരുമാനൂര്‍, ലൗലി ജോര്‍ജ്ജ്, ഡോ. റോസമ്മ സോണി, സിസ്റ്റര്‍ സിമി ഡി.സി.പി.ബി എന്നിവര്‍ സമീപം.

Comments

leave a reply

Related News