Foto

വി.യൗസേപ്പിതാവിനോടുള്ള മദ്ധ്യസ്ഥ ഗാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു

ആഗോള സഭ വി.യൗസേപ്പിതാവിന്റെ വർഷമായി 2021 ആചരിക്കുന്നതിന്റെ ഭാഗമായി യൗസേപ്പിതാവിനോടുള്ള  മദ്ധ്യസ്ഥ ഗാനം കെസിബിസി ചെയർമാനും  സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ മാർ ജോർജ് ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്  യൂട്യൂബിൽ പ്രകാശനം ചെയ്തു. 'ഈശോതൻ വളർത്തു പിതാവാം യൗസേപ്പേ' എന്ന് തുടങ്ങുന്ന ഗാനം ഫാ.ജോസഫ് തറപ്പേൽ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നു. ഗായകൻ കെസ്റ്റർ ആലപിച്ചിരിക്കുന്ന ഗാനം പി ഒ സി കെസിബിസി മാധ്യമ കമ്മീഷനു വേണ്ടി റിഥം കമ്മ്യൂണിക്കേഷൻസ് പുറത്തിറക്കുന്നു.

Comments

leave a reply

Related News