ടീച്ചേഴ്‌സ് ഗില്‍ഡ് പഠന ശിബിരം നാളെ
കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെയും ,കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍,കെസിബിസി ജാഗ്രത കമ്മീഷന്‍ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പഠനശിബിരം നാളെ കണ്ണൂര്‍ രൂപതയില്‍ നടക്കും. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പഠന ശിബിരം ഉദ്ഘാടനം ചെയ്യും കണ്ണൂര്‍ രൂപതയുടെ അധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല അനുഗഹപ്രഭാഷണം നടത്തും . ' അധ്യാപക ശാക്തീകരണത്തിലൂടെ വിദ്യാര്‍ത്ഥിമികവ് 'എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.എസ്.എസ്. ലാല്‍ ക്ലാസ്സ് നയിക്കും വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കപ്പെടുന്ന മുന്നേറ്റങ്ങളെയും നവ ആശയങ്ങളെയും തുറവിയോടും ഒപ്പം ജാഗ്രതയോടും കൂടി അധ്യാപകര്‍ക്ക് മനസ്സിലാക്കുകയും സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയുമാണ് ഈ ഓണ്‍ലൈന്‍ വെബിനാര്‍ ലക്ഷ്യം വയ്ക്കുന്നത്. ആയിരം പേര്‍ക്ക് പങ്കെടുക്കാവുന്ന സൂം മീറ്റിംഗാണ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളില്‍ നിന്നുള്ള അധ്യാപക പ്രതിനിധികള്‍ പങ്കെടുക്കുന്നു. അവതരിപ്പിക്കപ്പെടുന്ന വിഷയം ഡോക്യുമെന്റ് ചെയ്ത് പ്രസിദ്ധീകരിക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍, കണ്ണൂര്‍ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ക്ലാരന്‍സ് പാലിയത്ത് , സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം , സംസ്ഥാന ജനറല്‍ സെക്രട്ടറി സി.റ്റി. വര്‍ഗീസ്, സംസ്ഥാനട്രഷറര്‍ മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിക്കും. കണ്ണൂര്‍ രൂപതാ പ്രസിഡന്റ് പോള്‍ ജസ്റ്റിന്‍, ജനറല്‍ സെക്രട്ടറി ഷേര്‍ലി എന്‍.ഡബ്‌ള്യു. ജോമറ്റ് എം.ജെ, ഷൈനി ടി.ജെ, പേര്‍ളി മസ്‌കര നാസ്, ജോണ്‍ കാര്‍ട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കും
Comments