കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജ്യയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (KRLCC) സ്ഥാപനദിനാഘോഷങ്ങള്‍ നാളെ മെയ് 24 ബുധനാഴ്ച രാവിലെ 10:30 ന് എറണാകുളം ആശീര്‍ഭവനില്‍ കെആര്‍എല്‍സിസി അദ്ധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം നിർവഹിക്കും. കെആര്‍എല്‍സിസി വൈസ് പ്രസിഡൻ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിക്കും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ ആമുഖപ്രസംഗം നടത്തും.
ഇന്ത്യയിലെ ജനാധിപത്യം പിന്നാക്ക സമൂഹങ്ങളുടെ പങ്കാളിത്തവും പ്രാതിനിധ്യവും എന്ന വിഷയം ആസ്പദമാക്കി തുടര്‍ന്ന് നടക്കുന്ന കൊളോക്കിയത്തില്‍ നാഷണല്‍ ബാക്ക്വേര്‍ഡ് ക്ലാസസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻ് വി ആര്‍ ജോഷി, കെആര്‍എല്‍സിസി മുന്‍ വൈസ് പ്രസിഡൻ് ഷാജി ജോര്‍ജ്, കെഎല്‍സിഎ പ്രസിഡൻ് അഡ്വ ഷെറി ജെ തോമസ് എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തും. കെസിബിസി വനിതാ കമ്മീഷന്‍ സെക്രട്ടറി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് മോഡറേറ്റര്‍ ആയിരിക്കും. ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ, കെആര്‍എല്‍സിസി സെക്രട്ടറിമാരായ പി ജെ തോമസ്, ഷിബു ജോസഫ്, പുഷ്പ ക്രിസ്റ്റി എന്നിവര്‍ പ്രസംഗിക്കും.
2002 മെയ് 24 നാണ് പുണ്യസ്മരണാര്‍ഹനായ ആര്‍ച്ചുബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍, ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം എന്നിവരുടെ നേത്യത്വത്തില്‍ കെആര്‍എല്‍സിസി ഉദ്ഘാടനം ചെയ്തതും വിപുലമായ പ്രവർത്തന പരിപാടികൾ ആരംഭിച്ചതും.കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഏകോപനത്തിനും ശക്തീകരണത്തിനും ആവശ്യമായ നയങ്ങളും കര്‍മ്മപരിപാടികളും രൂപപ്പെടുത്തുന്ന കൗണ്‍സിലില്‍ എല്ലാ രൂപതയിലെയും മെത്രാന്മാരും വൈദീകഅല്മായ നേതാക്കളും സംഘടനാ ഭാരവാഹികളും ഉള്‍പ്പെടുന്നുണ്ട്.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ
Comments