Foto

പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് വിശ്വാസികളുടെ അടുത്തേക്ക്

റോം: സാന്താ മരിയ മേജര്‍ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന ഉണ്ണിയേശുവിനെ കിടത്തിയ പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബസിലിക്കയുടെ വലതുവശത്തുള്ള ഒരു ചാപ്പലിലേക്ക് മാറ്റി. ഉണ്ണിയേശുവിനെ കിടത്തിയ പുല്‍ത്തൊട്ടിയുടെ ഭാഗമായ അഞ്ച് സിക്കമോര്‍ മരക്കഷണങ്ങള്‍ അടങ്ങിയ തിരുശേഷിപ്പാണ് വിശ്വാസികള്‍ക്ക് കൂടുതല്‍ അടുത്ത് കാണാന്‍ കഴിയുന്ന വിധത്തില്‍ താല്‍ക്കാലികമായി മാറ്റിയിരിക്കുന്നത്.

സെന്റ് മേരി മേജര്‍ ബസിലിക്കയുടെ പ്രധാന അള്‍ത്താരയ്ക്ക് താഴെയാണ് ഇത് സൂക്ഷിച്ചിരുന്നത്. ഏതായാലും തിരുശേഷിപ്പ് സൂക്ഷിക്കുന്ന പേടകത്തിലും സ്ഥലത്തും നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ രക്ഷകന് അഭയമേകിയ പുല്‍ക്കൂട് അടുത്ത് കാണാനുള്ള അവസരമാണ് വിശ്വസികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് തലേന്ന് പേപ്പല്‍ അള്‍ത്തേരയിലേക്ക് മാറ്റുന്ന തിരുശേഷിപ്പ് ദനഹാ തിരുനാളിന് ശേഷം ചരിത്രപരമായ പഴയ സ്ഥലത്ത് പുനഃസ്ഥാപിക്കും.

Comments

leave a reply