Foto

രൂപത പാട്ടത്തിന് കൊടുത്ത ഭൂമിയിൽ അനധികൃത മണൽ വാരൽ. കരാറുകാരൻറെ ചതിയിൽ പത്തനംതിട്ട രൂപതാ മെത്രാൻ മാർ ഐറേനിയസ്‌ തിരുമേനി  അറസ്റ്റിൽ. 

തമിഴ്‌നാട്ടിലെ താമരഭരണിയിൽ പത്തനംതിട്ട രൂപതയുടെ വകയായ പാട്ട ഭൂമിയിൽ കരാറുകാരൻ പാട്ട കരാറുകൾ ലംഘിച്ചു അനധികൃത  മണൽ വാരൽ നടത്തിയതുമായി ബന്ധപ്പെട്ട് പാട്ട കരാറിൽ ഏർപ്പെട്ട പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് തിരുമേനിയെയും  വികാരി ജനറാൾ ഉൾപ്പടെ അഞ്ചു വൈദീകരയെയും തമിഴ്‌നാട് സിബി-സിഐഡി  അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നാല്പതിലേറെ വർഷങ്ങളായി മലങ്കര കത്തോലിക്കാ സഭയുടേതായിരുന്നു അംബാസമുദ്രത്തിലെ   താമരഭരണിപുഴയുടെ തീരത്തെ ഈ കൃഷി ഭൂമി. പത്തനംതിട്ട രൂപത രൂപം കൊണ്ടതുമുതൽ രൂപതയുടെ ഉടമസ്ഥതയിൽ ആയ  മുന്നൂറ് ഏക്കറോളം വരുന്ന ഈ ഭൂമി കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ്ജ് എന്ന ആൾക്ക് പാട്ടത്തിന് നൽകിയിരുന്നു. 

കോവിഡ് കാലമായതിനാൽ രൂപതയുടെ അധികൃതർക്ക് ഈസ്ഥലത്തു പോയി നോക്കുവാൻ സാധിച്ചിരുന്നില്ല. പാട്ടക്കരാർ ലംഘിച്ച മാനുവൽ ജോർജ്ജിനെ കരാറിൽ നിന്ന് ഒഴിവാക്കി രൂപത അയാളുടെ പേരിൽ നിയമ നടപടികൾ തുടങ്ങിയിരുന്നു. അറസ്റ്റിൽ ആയി ജാമ്യത്തിൽ ഇറങ്ങിയ  മാനുവൽ ജോർജ്ജ് ഇതിൻറെ പ്രതികാരം എന്നവണ്ണം കരാറിൽ ഒപ്പിട്ട മെത്രാനെയും വൈദീകരെയും വസ്തുവിൻറെ യഥാർത്ഥ ഉടമസ്ഥർ എന്ന നിലയിൽ കേസിൽ പെടുത്തുകയായിരുന്നു. 

മാനുവൽ ജോർജ്ജ് നടത്തിയ അനധികൃത മണൽ വാരലിന് സർക്കാർ ഏകദേശം പത്തു കോടിയോളം രൂപ സ്ഥലം ഉടമസ്ഥന് (രൂപതാ അദ്ധ്യക്ഷൻ)  പിഴയിട്ടിരുന്നു.  ഇതിൻറെ മേൽ നടപടികൾ ചെയ്യുന്നതിനായി വൈദീകരോടൊപ്പം സ്ഥലത്തെത്തിയപ്പോഴായിരുന്നു മാനുവൽ ജോർജ്ജിൻറെ പരാതിയിൽ  അറസ്ററ് ചെയ്തത്.  

പെട്ടന്നുണ്ടായ അറസ്റ്റിൽ ശാരീരിക അസ്വസ്ഥതയുണ്ടായ അർബുദ രോഗി കൂടി ആയ തിരുമേനിയെയും രൂപതയിലെ സീനിയർ വൈദീകനായ ജോസ് ചാമക്കാല കോർ എപ്പിസ്കോപ്പയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ട രൂപതയുടെ വികാരി ജനറലായ ഫാ ഷാജി മാണികുളത്തേയും മറ്റു മൂന്നു വൈദീകരെയും സബ് ജയിലിലേക്ക് മാറ്റി.  അപ്രതീക്ഷിതമായ ഈ സംഭവത്തിൻറെ ഞെട്ടലിലാണ്  പത്തനംതിട്ട രൂപതയിലെ വൈദീകരും വിശ്വാസികളും.  
   
  

Comments

leave a reply

Related News