ക്ളീറ്റസ് കളത്തിൽ
ഇന്ധന വിലവർധന കടൽ മത്സ്യ ബന്ധന മേഖലയിൽ കനത്ത ആഘാതം ഏൽപ്പിക്കും. യന്ത്രവൽക്കൃത ഫിഷിങ് ബോട്ടുകാരെയും ഔട് ബോർഡ് എൻജിൻ ഉപയോഗിക്കുന്ന പരമ്പരാഗത മേഖലയെയും ഇപ്പോൾ തന്നെ തളർത്തിയിരിക്കുമ്പോഴാണ് കൂനിന്മേൽ കുരു എന്ന പോലെ ഇന്ധന വില വീണ്ടും വർധിച്ചത്. ഒരു ഫിഷിങ് ബോട്ടിന് ഒരു തവണ മത്സ്യബന്ധനത്തിനു പോകാൻ 1000 ലിറ്റർ ഡീസൽ വേണം. എൻജിന്റെ കുതിര ശക്തി കൂടുന്നതുസരിച്ച് ഡീസൽ ആവശ്യം മൂന്നിരട്ടിയാകും. നിലവിൽ സർക്കാരിൽ നിന്നും ഒരു രുപുയുടെ സബ്സിഡി കിട്ടുന്നില്ല. പരമ്പരാഗത വള്ളങ്ങളുടെ സ്ഥിതി ഇതിലും പരിതാപകരമാണ്. മിക്ക വള്ളങ്ങൾക്കും 2 എൻജിനുണ്ടാകും. ഒരു തവണ പോകാൻ 150 ലിറ്റർ മണ്ണെണ്ണയും 200 ലിറ്റർ ഡീസലും വേണം ഇവർക്ക് നേരത്തെ ലഭിച്ചിരുന്ന 50% സബ്സിഡി ഈ സർക്കാർ വന്നതിനു ശേഷം കഴിഞ 5 വർഷമായി കിട്ടുന്നില്ല. അന്യായ വില കൊടുത്താണ് മത്സ്യത്തൊഴിലാളികൾ ഇന്ധനം വാങ്ങുന്നത്. ഈ മാസങ്ങളിൽ കടലിൽ മത്സ്യക്ഷാമവും രൂക്ഷം. കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി വള്ളം ഇറക്കിയാലും കരയിലെത്തുന്നത് വല കാലിയായിട്ടാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്ധന വില വർധന കൂടിയായപ്പോൾ സാമ്പത്തിക ക്ലേശം പതിന്മടങ്ങായി.
Comments