A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഇന്ധന ജി.എസ്.ടി വെറും ഭംഗി വാക്ക്; കൊള്ളപ്പണം പങ്കിടാന്‍ രാഷ്ട്രീയക്കളി

28 ശതമാനമാണ് ജി എസ് ടിയുടെ ഏറ്റവും കൂടിയ സ്ലാബ് എന്നതിനാല്‍
ജി എസ് ടിയില്‍ പെടുത്തിയാല്‍ ഇന്ധന വില എഴുപതു രൂപയേ വരൂ


ഇന്ധന വില വര്‍ദ്ധന കുഴപ്പം പിടിച്ച പ്രശ്നമാണെന്ന നിരീക്ഷണത്തിനു പിന്നാലെ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിലേക്ക് കൊണ്ടു വരുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞെങ്കിലും അടുത്ത കാലത്തൊന്നും നടപ്പില്ലാത്ത കാര്യമാണതെന്ന് സാമ്പത്തിക വിദഗ്ധര്‍. ജി എസ് ടി യിലേക്കു വന്നാല്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഈയിനത്തില്‍ വലിയ വരുമാനക്കുറവുണ്ടാകുമെന്നതു തന്നെ കാരണം.

ഇന്ധന വില നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണെന്നു നിര്‍മ്മല സീതാരാമന്‍ പരിതപിച്ചിരുന്നു.ഇന്ധനവില വര്‍ദ്ധനവ് ഉണ്ടാകുന്നത് 'മഹാസങ്കടകരമായ കാര്യമാണ്'. താന്‍ ഒരു കേന്ദ്രമന്ത്രി മാത്രമാണ്. തനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.കേന്ദ്രത്തിന് മാത്രമായി ഈ പ്രശ്‌നം പരിഹാരിക്കാനാകില്ല. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണ് ഇതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ധനവില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിയമഭേദഗതി ആവശ്യമില്ല. വില വര്‍ദ്ധന പിടിച്ചുനിര്‍ത്താനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും യോജിച്ച് നികുതി കുറയ്ക്കാന്‍ തയ്യാറാകണം.ഇന്ധനവില ജി എസ് ടി പരിധിയില്‍ കൊണ്ടുവരുന്നതിന് സംസ്ഥാനങ്ങള്‍ തമ്മില്‍ സമവായം ഉണ്ടാകണം. ജി എസ് ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകുമെന്നും നിര്‍മ്മല ചൂണ്ടിക്കാട്ടി.

ജി എസ് ടിയുടെ ഏറ്റവും കൂടിയ സ്ലാബ് 28 ശതമാനമാണെന്നിരിക്കെ ജി എസ് ടിയില്‍ പെടുത്തിയാല്‍ ഇന്ധനവില അറുപതിനും എഴുപതിനുമിടയില്‍ പിടിച്ചു നിര്‍ത്താനായേക്കുമെന്ന വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതമാണെന്ന് അടിക്കടി പറയുകയല്ലാതെ കേന്ദ്രം അതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ സംസ്ഥാനങ്ങള്‍ സമ്മര്‍ദം ചെലുത്തുകയോ ചെയ്യുന്നില്ല. ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇരു വിഭാഗത്തിനും യഥാര്‍ത്ഥത്തില്‍ താത്പര്യമില്ലെന്നതാണ് വസ്തുത. കേരള ധനകാര്യ മന്ത്രി തോമസ് ഐസക് അക്കാര്യം വെട്ടിത്തുറന്നു പറഞ്ഞിട്ടുമുണ്ട്. കേന്ദ്രം മതിയായ നഷ്ടപരിഹാരം നല്‍കിയാലല്ലാതെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും അല്ലെങ്കില്‍ കേന്ദ്രം വര്‍ധിപ്പിച്ച നികുതി കുറയ്ക്കുകയാണ് വേണ്ടതെന്നും തോമസ് ഐസക് വ്യക്തമാക്കുകയുണ്ടായി.

ജി എസ് ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വന്‍തോതില്‍ ഇടിയുമെന്നു തീര്‍ച്ച. കേന്ദ്രവും സംസ്ഥാനവും കൂടി ഇപ്പോള്‍ ഈടാക്കുന്ന നികുതി അടിസ്ഥാന വിലയുടെ ഒന്നര മടങ്ങ് വരും. ഉപഭോക്താവ് ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ കേന്ദ്ര ഖജനാവിലേക്ക് പോകുന്നത് 32.90 രൂപയും സംസ്ഥാന ഖജനാവിലേക്ക് പോകുന്നത് 22 രൂപയുമാണ്. ഒരു ലിറ്റര്‍ ഡീസലില്‍ ഇത് യഥാക്രമം 31.89 രൂപയും 16 രൂപയുമാണ്.

പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്താമെന്ന കേന്ദ്ര പ്രസ്താവന ഒരു രാഷ്ട്രീയ തന്ത്രമാണെന്നാണ് സംസ്ഥാനങ്ങള്‍ ആരോപിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിന് കേന്ദ്രം സഹകരിക്കാത്ത കാലത്തോളം ആ നീക്കത്തെ സംസ്ഥാനങ്ങള്‍ എതിര്‍ക്കും. അതോടെ ഇന്ധന വിലയുടെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ പിരടിയില്‍ കെട്ടിവെച്ച് കേന്ദ്രത്തിന് കൈകഴുകി രക്ഷപ്പെടാം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഈ രാഷ്ട്രീയക്കളിയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. ഒന്നുകില്‍ ഇരു വിഭാഗവും സമവായത്തിലെത്തി ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുക. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അമിത നികുതി ഭാരം ഒഴിവാക്കുകയെന്നതാണ് അനിവാര്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണെന്ന് 2017 ഡിസംബറില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രസ്താവിച്ചിരുന്നു. സംസ്ഥാനങ്ങളുമായി സമവായമുണ്ടായ ശേഷമേ ഇക്കാര്യം പരിഗണിക്കാനാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് സമ്മര്‍ദം ചെലുത്തുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനയ്ക്കു തൊട്ടുപിറകെ അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും അറിയിക്കുകയുണ്ടായി.

അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിക്കുന്നത്. പക്ഷേ, അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില കുറവാണെന്നിരിക്കെ നിലവില്‍ ഇന്ത്യയില്‍ ഇന്ധന വില കുറയുകയാണ് വേണ്ടത്. എന്നാല്‍ ഇവിടെ വില ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം 14 തവണയും ഫെബ്രുവരി എട്ട് മുതല്‍ 20 വരെ തുടര്‍ച്ചയായി 13 തവണയുമാണ് കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് മൂന്നേകാല്‍ രൂപയും ഡീസലിന് മൂന്നര രൂപയും വര്‍ധിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്നക്കം കടക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് ഇന്ധന വില ജി എസ് ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് സമ്മതമാണെന്ന് ധനമന്ത്രി പറഞ്ഞത്.
 
മുഖ്യമായും വിദേശ വരുമാനത്തെയും വാണിജ്യ, കൃഷിയെയും സേവന മേഖലയെയും ആശ്രയിച്ചു വളരുന്ന കേരളത്തിന്റെ സാമ്പത്തിക മേഖല, ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശവത്കരണം, കാര്‍ഷിക മേഖലയിലെ ഉത്പാദനച്ചെലവിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. 2018ലെയും 2019ലെയും പ്രളയങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കുകയും ചെയ്തു. കേന്ദ്ര സഹായമാണ് ഇത്തരം ഘട്ടങ്ങളില്‍ സംസ്ഥാനങ്ങളുടെ രക്ഷക്കെത്തുക. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്ര സഹായം പരിമിതമാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് അര്‍ഹമായ സഹായം നല്‍കിയില്ല. പല വിദേശ രാഷ്ട്രങ്ങളും വെച്ചുനീട്ടിയ സഹായം വാങ്ങാന്‍ അനുവദിച്ചതുമില്ല. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ കടമെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കാറുണ്ടെങ്കിലും അതും വിലക്കി. ജി എസ് ടി കുടിശ്ശികയില്‍ നല്‍കാനുള്ള വിഹിതവും യഥാവിധി നല്‍കുന്നില്ല. ആകെക്കൂടി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഇന്ധനവില കൂടി ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളം കൊടും ദുരിതത്തിലാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News