കൊച്ചി: മരിക്കാത്ത ഓർമ്മകൾ, നൂറു വർഷങ്ങൾ കഴിഞ്ഞിട്ടും ഓരോ മനുഷ്യ മനസ്സിലും അവശേഷിപ്പിച്ച വന്ദ്യ സന്യാസവര്യനും പ്രതിഭ നിറഞ്ഞ കലാകാരനും ആയിരുന്നു ആബേലച്ചനെന്ന് സീറോ മലബാർ സഭയുടെ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയ പുരക്കൽ പറഞ്ഞു കെസിബിസി മീഡിയ കമ്മീഷനും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഫാദർ ആബേൽ സ്‌മൃതി സംഗീതസന്ധ്യ പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ് . കലാകാരന്മാരെ മതത്തിൻറെ കണ്ണുകളിലൂടെ നോക്കിക്കാണാൻ ആബേലച്ചൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് പറഞ്ഞു. കലാഭവൻ ആണ് തന്റെ ജീവിതത്തിന്റെ ഇതുവരെയുള്ള ഉന്നതിക്ക് എല്ലാം കാരണമെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജോൺ പോൾ, കെ എസ് പ്രസാദ് , അൽഫോൻസ് ജോസഫ് , ഫാ. സിബു ഇരുമ്പിനിക്കൽ ഫാ. തോമസ് പുതുശ്ശേരി സിഎംഐ, ജോൺസൺ എന്നിവർ പ്രസംഗിച്ചു കലാഭവനിൽ പാടിയിരുന്ന മേരി ടീച്ചറുടെ പ്രാർത്ഥനാ ഗാനാത്തോടെയാണ് സംഗീതസന്ധ്യയ്ക്ക് തുടക്കംകുറിച്ചത്. ഉദ്ഘാടന ചടങ്ങിനുശേഷം ഫാ. സേവേറിയോസ് , ലീല ജോസഫ് , എലിസബത്ത് രാജു തുടങ്ങിയ പ്രൊഫഷണൽ ഗായകർ ആബേലച്ചന്റെ ഗാനങ്ങൾ പാടി. ജോസ് പീറ്റർ ഓർക്കസ്ട്ര യ്ക്ക് നേതൃത്വം നൽകി. ഓൺലൈൻ ഗാനാലാപന മത്സരത്തിൽ ജേതാക്കളായവർക്കുള്ള ഫലകങ്ങളും സർട്ടിഫിക്കറ്റുകളും ബിഷപ്പ് സമ്മാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട 5 ബാലികമാരും ഗാനങ്ങൾ അവതരിപ്പിക്കുകയുണ്ടായി
Comments