ആബേലച്ചന്റെ 102-ാം ജന്മദിനത്തോടനുബന്ധിച്ച് കെസിബിസി മീഡിയാ കമ്മീഷന്റെയും ചാവറകള്‍ച്ചറല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2022 ജനുവരി 19ന് ക്രിസ്തീയ ഗാനാലാപനമത്സരം സംഘടിപ്പിക്കുന്നു. എഡിറ്റ് ചെയ്യപ്പെടാത്തതും ബാക്ക്ഗ്രൗണ്ട് മൂസിക്കോ കരോക്കെയോ ഇല്ലാത്ത പരമാവധി 5 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഗാനാലാപനത്തിന്റെ വീഡിയോയാണ് വാട്ട്സാപ്പിലോ ഈമെയിലിലോ അയക്കേണ്ടത്. ഏതു ക്രിസ്തീയഗാനവും ആലപിക്കാം.
4-12, 13-21 പ്രായക്കാരുടെ ഗ്രൂപ്പുകളില്‍ പെട്ടവര്‍ക്കായാണ് മത്സരം. അവസാനതീയതി ജനുവരി 19. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. ജേതാക്കള്‍ക്ക് 2022 ഫെബ്രുവരിയില്‍ പ്രമുഖ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ആബേല്‍ ഗാനസന്ധ്യയില്‍ പാടാന്‍ അവസരം നല്‍കുമെന്ന് മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. എബ്രാഹാം ഇരിമ്പിനിക്കലും ചാവറകള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി സിഎംസിയും അറിയിച്ചു. വാട്ട്സാപ്പ് അയക്കേണ്ടത് നമ്പര്‍ : 940008686, 8281054656
ഈമെയില്‍ :abelsong@gmail.com

Comments