Foto

മതന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍ക്കായി,ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി


മതന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍ക്കായി,ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി
 
വിവിധ മതന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍ക്കായി, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ സഹായധനത്തിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ മതങ്ങളിിലെ വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്കാണ് അവസരം.

ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായത്തിന്, ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ലോറിങ്, ഫിനിഷിംഗ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവ ഇല്ലാത്ത വീട്ടുടമകളാണ് അപേക്ഷിേക്കേണ്ടത്. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. 

നിബന്ധനകള്‍
അപേക്ഷകയുടെ/ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ഫീറ്റ് കവിയരുത്. അപേക്ഷക, കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ക്ക് അപേക്ഷിക്കാമെങ്കിലും, ബിപിഎല്‍ കുടുംബത്തിനു മുന്‍ഗണന ലഭിക്കും. ബി.പി.എല്‍. അപേക്ഷകരുടെ അഭാവത്തില്‍ മാത്രേമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളൂ.ശാരീരിക മാനസിക വെല്ലുവിളികള്‍നേരിടുന്ന മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും.

ആരൊക്കെ അപേക്ഷിേക്കേണ്ടതില്ല
സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍നിന്ന് നിന്നോ ഇതിനു മുന്‍പ് പത്തുവര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 

എങ്ങിനെ അപേക്ഷ സമര്‍പ്പിക്കാം
ന്യൂനപക്ഷക്ഷേമ വകുപ്പ്
പ്രത്യേകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ
മാതൃക ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
2021 - 22 സാമ്പത്തികവര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീത് പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം. 

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകള്‍ അതാത് ജില്ലാ കളക്ടറേറ്റ് ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, 

ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), 
ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍,
ജില്ലാ കളക്ടറേറ്റ്,
അപേക്ഷകന്റെ ജില്ല 

എന്ന വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റില്‍ തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാ സമര്‍പ്പണത്തിന്റൈ അവസാന തീയതി സെപ്റ്റംബര്‍ 30, ആണ്.

അപേക്ഷാ ഫോമിനും 
മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും

www.minoritywelfare.kerala.gov.in

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

 

 

Comments

leave a reply

Related News