പരിശുദ്ധ ഫ്രാൻസിസ് പാപ്പാ 2021 മാർച്ച് 19-ാം തീയതി മുതൽ 2022 ജൂൺ 26-ാം തീയതി വരെ കുടുംബ വർഷമായി ആചരിക്കുവാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. 2020 സെപ്റ്റംബർ എട്ടാം തീയതി മുതൽ 2021 സെപ്റ്റംബർ എട്ടാം തീയതി വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുവാൻ പരിശുദ്ധ പാപ്പ ആഹ്വാനം ചെയ്തിരുന്നു. ഫ്രാൻസിസ് പാപ്പാ കുടുംബ വർഷം പ്രഖ്യാപിച്ചിരിക്കുന്നത് അാീൃശ െഘമലശേശേമ (സ്‌നേഹത്തിന്റെ സന്തോഷം) എന്ന ചാക്രികലേഖനത്തിന്റെ അഞ്ചാം വർഷം പ്രമാണിച്ചാണ്. ഈ ചാക്രിക ലേഖനത്തിൽ കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും യുവാക്കളെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും വ്യക്തതയോടുകൂടി എല്ലാ കാര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. എന്തെല്ലാമാണ് ദമ്പതികളും കുടുംബങ്ങളും നേരിടുന്ന പ്രശ്‌നങ്ങൾ എന്നും അവ എപ്രകാരമാണ് തരണം ചെയ്യേണ്ടതെന്നും പാപ്പ വ്യക്തമാക്കുന്നുണ്ട്. ഓരോ വ്യക്തികൾക്കും കുടുംബത്തിൽ പ്രത്യേക സ്ഥാനം ഉണ്ട്. പ്രത്യേക കടമയും ഉണ്ട്. ആധുനിക കാലഘട്ടത്തിൽ കുടുംബങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒത്തിരി ഏറെ വെല്ലുവിളികൾക്കിടയിൽ കുടുംബ വർഷാചരണത്തിന് പ്രത്യേകത ഉണ്ട്. പരിശുദ്ധ പാപ്പയുടെ ആഹ്വാനമനുസരിച്ച് നമുക്ക് എല്ലാ തലങ്ങളെയും ഉൾക്കൊള്ളുന്ന കുടുംബ വർഷാചരണ പരിപാടികൾ സംഘടിപ്പിക്കാം. പരിശുദ്ധ പാപ്പ സൂചിപ്പിക്കുന്നതുപോലെ കുടുംബമാണ് സഭയുടെയും സമൂഹത്തിനും അടിസ്ഥാനം. കെസിബിസി ഫാമിലി കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള ഇടയലേഖനത്തിൽ കുടുംബ വർഷ പ്രഖ്യാപനത്തിന്റെ പ്രത്യേകതകളും ആവശ്യങ്ങളും മാതൃകകളും നൽകിയിട്ടുണ്ട് . ഓരോ കുടുംബങ്ങളും ഈ കാലഘട്ടത്തിൽ നവീകരിക്കപ്പെടേണ്ടത് ആവശ്യമാണ് .പരിശുദ്ധ പാപ്പയുടെ ആഹ്വാനമനുസരിച്ച് ഓരോ രൂപതകളും കുടുംബ വർഷാചരണത്തിന്റെ പരിപാടികൾ സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും വേണം. ഓരോ വ്യക്തികളും ഓരോ സമൂഹങ്ങളും കുടുംബത്തോടൊപ്പം നവീകരിക്കണം. കുട്ടികളെയും യുവാക്കളെയും ദമ്പതികളെയും പ്രത്യേകിച്ച് രോഗികളെയും വൃദ്ധരായ മാതാപിതാക്കളെയും പ്രത്യാശയിലേക്ക് കൊണ്ടുവരുന്ന പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. ദൈവം നൽകിയ ജീവൻ സംരക്ഷിക്കപ്പെടാൻ തക്കവണ്ണം ഓരോ വിശ്വാസിയും ഈ ലോകത്ത് പ്രവർത്തിക്കേണ്ടതാണ് എന്ന് പ്രത്യേകമായിട്ട് നാം ഓർമ്മപ്പെടുത്തണം. അനാഥരോടും വിധവകളോടും പ്രത്യേക പരിഗണന നൽകുകയും വേണം.
ഒരു പുതിയ സ്‌നേഹസംസ്‌കാരം കുടുംബങ്ങളിൽ രൂപപ്പെടണം. പഴയകാല കുടുംബ ജീവിതം നാം വീണ്ടും തുടരണം. ഒരുമിച്ചിരുന്ന് സംസാരിക്കുന്ന, ചിരിക്കുന്ന, സഹായിക്കുന്ന കുടുംബങ്ങളായി മാറണം. പ്രത്യേകിച്ച് കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് പ്രാർത്ഥിക്കുകയും ഭക്ഷിക്കുകയും വേണം. വിശ്വാസമുള്ള വിശുദ്ധിയുള്ള കുടുംബങ്ങളെ രൂപപ്പെടുത്തണം.
ഓരോ രൂപതകളിലും ഇടവകകളിലും പ്രൊലൈഫ് പ്രവർത്തനങ്ങൾ സജീവമാക്കുകയും എല്ലാ തലത്തിലും ജീവൻ സംരക്ഷിക്കാൻ വേണ്ട പദ്ധതികൾ രൂപപ്പെടുത്തുകയും വേണം. അഗതികൾ, അനാഥർ , മുതലായവരോട് പ്രത്യേകത പരിഗണന നൽകുകയും വേണം.
പ്രിയരേ, ഈ കുടുംബ വർഷാചരണം ദൈവഹിതത്തിനു അനുസൃതമായി പരിശുദ്ധ പാപ്പയുടെ ആഹ്വാനമനുസരിച്ച് എല്ലാതലത്തിലും അതിന്റെ ഫലങ്ങൾ ഉണ്ടാകത്തക്കവിധം സ്‌നേഹത്തിൽ അധിഷ്ഠിതമായ പരിപാടികൾ ആവിഷ്‌കരിക്കാനും അത് നടപ്പിലാക്കുവാനും ദൈവത്തിന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Comments