കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗ്രാമങ്ങൾ തോറും കുടുംബ സംഗമം ഒരുക്കുന്നു. കുടുംബ ശാക്തീകരണത്തിലൂടെ സമൂഹ ശാക്തീകരണം എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് മരിയാപുരം പഞ്ചായത്തിലെ നാരകക്കാനം സെന്റ്. ജോസഫ് സ്കൂൾ ഹാളിൽ നടത്തപ്പെട്ട കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ ജോബിൻ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നാരകക്കാനം സെന്റ് ജോസഫ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മേലേട്ട് മരിയാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ ജിജോ ജോർജ്, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, ഫാ. ജോളി തടത്തിൽ വി.സി, ഫാ. ലിബിൻ ജോസ് എം സി ബി സ്, ഫാ. നിബിൻ ജെയിംസ് എം എസ് എഫ് എസ്, മിനി ജോണി, ബിജു പോരുന്നക്കോട്ട്, ബിന്ദു റോണി, സ്മിത ബിജു, തങ്കമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : മരിയാപുരം പഞ്ചായത്തിലെ നാരകക്കാനം സെന്റ്. ജോസഫ് സ്കൂൾ ഹാളിൽ നടത്തപ്പെട്ട കുടുംബ ശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിക്കുന്നു.
Comments