കൊച്ചി: കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 32 രൂപതകളിലെയും യുവജനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് കൈത്താങ്ങ് എന്ന പേരില്‍ ദുരിതബാധിത പ്രദേശ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെട്ടു. മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇടങ്ങളില്‍ ഒന്നായ കാഞ്ഞിരപ്പള്ളി രൂപതയിലെ അഴങ്ങാട് പരിസര പ്രദേശത്ത് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ .ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര ഉദ്ഘാടനം നിര്‍വഹിച്ചു. നൂറ്റിപത്തോളം യുവജനങ്ങള്‍ പങ്കെടുത്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ശ്രീ എഡ്വേര്‍ഡ് രാജു , സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ ഷിജോ ഇടയാടില്‍ സംസ്ഥാന സെക്രട്ടറി ശ്രീ.അജോയ് പി.തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
ദുരിതബാധിത മേഖലകളില്‍ സഹായങ്ങളെത്തിക്കുക എന്ന ലക്ഷ്യത്തോടെ ധനശേഖരണാര്‍ത്ഥം കെ.സി.വൈ.എം. സംസ്ഥാന സമിതയുടെ ആഭിമുഖ്യത്തില്‍ 100 രൂപ ചലഞ്ചും സംഘടിപ്പിച്ചു
Comments