കോട്ടയം: കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റായി കാസി പൂപ്പനയും (കൊച്ചി രൂപത) ജനറല്‍ സെക്രട്ടറിയായി ജോസ് വര്‍ക്കിയും (വിജയപുരം രൂപത) തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി മീഷ്മ ജോസ് (കോട്ടപ്പുറം രൂപത) അനു ദാസ് (നെയ്യാറ്റിന്‍കര രൂപത), സെക്രട്ടറിയായി മാനുവല്‍ ആന്റണി (കൊല്ലം രൂപത) ട്രഷററായി ജോണ്‍ പോള്‍ (കണ്ണൂര്‍ രൂപത )എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ഏപ്രില്‍ 15,16 തിയതികളില്‍ ചേര്‍ന്ന കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതിയുടെ പത്താമത് വാര്‍ഷിക സെനറ്റിലായിരുന്നു തിരഞ്ഞെടുപ്പ്. സംസ്ഥാന പ്രസിഡന്റ് ഷൈജു റോബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെനറ്റ് സമ്മേളനം കെആര്‍എല്‍സിബിസി യൂത്ത് കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ ആമുഖ പ്രഭാഷണം നടത്തി. കെആര്‍സിസിബിസി ഡെപ്യുട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ഐസിവൈഎം പ്രസിഡന്റ് അഡ്വ. ആന്റണി ജൂഡി, കെസിവൈഎം ലാറ്റിന്‍ സംസ്ഥാന അനിമേറ്റര്‍ സിസ്റ്റര്‍ നോര്‍ബര്‍ട്ട, കെസിവൈഎം നെയ്യാറ്റിന്‍കര രൂപത പ്രസിഡന്റ് അനൂപ് ജെ. പാലിയോട്, രൂപത ഡയറക്ടര്‍ ഫാ. റോബിന്‍ സി. പീറ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.
കെസിവൈഎം ലാറ്റിന്‍ സംസ്ഥാനസമിതിയുടെ പ്രഥമ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹരായ കോട്ടപ്പുറം രൂപതാംഗം പോള്‍ ജോസ് പടമ്മാട്ടുമ്മല്‍, വരാപ്പുഴ അതിരൂപതാംഗം ഹൈന വി. എഡ്വിന്‍ എന്നിവര്‍ക്ക് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. കെസിവൈഎം ലാറ്റിന്‍ സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടിവ് അംഗങ്ങള്‍ക്കും മീഡിയ സെല്‍ അംഗങ്ങള്‍ക്കും മെമന്റോ നല്‍കി ആദരിച്ചു. വാര്‍ഷിക സെനറ്റിന്റെ സമാപന സമ്മേളനം ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. അണ്കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ. തോമസ്, എ. വിന്‍സെന്റ് എംഎല്‍എ, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു
Comments