Foto

കുട്ടികൾക്ക് കൈത്താങ്ങായി ബോധന: 25 ലക്ഷം രൂപയുടെ വിദ്യാഭ്യാസ ധനസഹായ വിതരണം; അഞ്ചു പതിറ്റാണ്ടുകളായി ബോധന സുത്യർഹമായ പ്രവർത്തനങ്ങൾ

തിരുവല്ല: അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ബോധനയിൽ മെയ് 27ന്  രാവിലെ നടന്ന ചടങ്ങിൽ 25 ക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായനിധി ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭാ അധ്യക്ഷ ശ്രീമതി അനു ജോർജ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ്  ഡോ. തോമസ് മാർ കൂറിലോസ് ഉദ്ഘാടനം നിർവഹിച്ചു. ബോധനയുടെ പ്രവർത്തനമണ്ഡലമായ കോട്ടയം ആലപ്പുഴ പത്തനംതിട്ട ഇടുക്കി എന്നീ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 400 കുട്ടികൾക്കാണ് 6000 രൂപ വീതം പ്രസ്തുത സഹായനിധിയിലൂടെ നൽകിയത്. 
 മൂല്യബോധവും സാമൂഹ്യ പ്രതിബദ്ധതയും കരുതലുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ കാലഘട്ടത്തിൻ്റെ ആവശ്യകതയെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. സമസ്ത മേഖലകളിലും പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും സ്ത്രീശാക്തീകരണത്തിലും കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ബോധന സുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നുവെന്ന് നഗരസഭാ അധ്യക്ഷ കൂട്ടിച്ചേർത്തു. ഇല്ലാത്തവരുമായി പങ്കുവയ്ക്കുക എന്ന ഭാരത സംസ്കാരത്തിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ വിദ്യാഭ്യാസ സഹായനിധി എന്ന മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമിനി ഭവ്യാമൃത പ്രാണ തൻ്റെ അനുഗ്രഹപ്രഭാഷണത്തിൽ സൂചിപ്പിച്ചു.
 1992 മുതൽ ബോധനയിൽ വിദ്യാഭ്യാസ സഹായ പദ്ധതിയായ ഇൻ്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻ് പ്രോഗ്രാം പ്രവർത്തിച്ചുവരുന്നു. സ്വദേശത്തുനിന്നും വിദേശത്തുനിന്നും സുമനസ്സുകളുടെ അനേകം വ്യക്തികളുടെ സഹായഹസ്തങ്ങളിലൂടെയാണ് ഈ പദ്ധതി മുൻപോട്ടു പോകുന്നത്.
 കുട്ടികളുടെ വിദ്യാഭ്യാസ സഹായനിധി ലഹരി വിരുദ്ധ സെമിനാറുകൾ കരിയർ ഗൈഡൻസ് മാതാപിതാക്കൾക്കുള്ള അവബോധന ക്ലാസുകൾ കൗൺസിലിംഗുകൾ എന്നിവയാണ് ഐസിഡിപി പദ്ധതിയുടെ പ്രവർത്തന മേഖലകൾ. ബോധന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ സാമുവൽ വിളയിൽ വിദ്യാഭ്യാസ സഹായ പദ്ധതിയെപ്പറ്റി ആമുഖ പ്രഭാഷണം നടത്തി. സെൻ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജയാ മാത്യൂസ് തിരുവല്ല മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ഫിലിപ്പ് ജോർജ് മികച്ച അധ്യാപക അവാർഡ് ജേതാവും തിരുമൂലപുരം സെന്റ് തോമസ് സ്കൂൾ പ്രധാന അധ്യാപകനുമായ ഷാജി മാത്യു കൂളിയാട്ട് എന്നിവർ പ്രസംഗിച്ചു.


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ 

Comments

leave a reply

Related News