Foto

സിവിൽ സർവീസ്; അഭിമുഖ പരിശീലനം

ഡോ.ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

യൂണിയൻ പബ്ലിക് സർവ്വീസ്

കമ്മീഷൻ (UPSC) സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ യോഗ്യത നേടിയവർക്ക് സൗജന്യഅഭിമുഖ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം .കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അഡോപ്ഷൻ സ്കീമിന്റെ ഭാഗമായിട്ടാണ്,പരിശീലനം. രാജ്യത്തെ തന്നെ,പ്രമുഖ ഉദ്യോഗസ്ഥരാണ് മോക്ക് ഇൻ ഇന്റർവ്യൂ നടത്തുക.മോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 31 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. തെരഞ്ഞെടുക്കപെടുന്നവർക്കുള്ള പരിശീലന പരിപാടി ജനുവരി 6 ന് ആരംഭിക്കും.

 

തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ആനുകൂല്യങ്ങൾ

ഉദ്യോഗാർഥികൾക്ക് ഡൽഹി കേരള ഹൗസിൽ താമസം, ഭക്ഷണം, ഡൽഹിയിലേക്കും തിരികെയുമുള്ള വിമാനയാത്ര എന്നിവ സൗജന്യമായിരിക്കും.

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

www.kscsa.org

 

മെയിൽ

directorccek@gmail.com

 

ഫോൺ

0471 2313065

0471 2311654

8281098862

8281098863

Comments

leave a reply

Related News