A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ആരോഗ്യപരിപാലന രംഗത്ത് കത്തോലിക്കാസഭയുടെ സഹകരണം നിസ്തുലം: ആരോഗ്യവകപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചർ

 

കൊച്ചി:   കോവിഡ് പ്രതിരോധത്തിൽ കത്തോലിക്കാസഭ നല്കിവരുന്ന സഹായവും പിന്തുണയും നിസ്തുലമാണെന്നും ഇനിയുള്ള ദിനങ്ങളിലും അതു തുടരണമെന്നും ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചർ. പിഒസിയിൽ കെസിബിസി സംഘടിപ്പിച്ച ദ്വിദിന പഠനശിബിരത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആതുരശുശ്രൂഷയിൽ എക്കാലത്തും കത്തോലിക്കാസഭാസ്ഥാപനങ്ങൾ ഒരു മാതൃകയാണ്. സ്വകാര്യമേഖലയിൽ നിന്നുള്ള ചില സ്ഥാപനങ്ങൾ, സർക്കാരിനോട് പലതും ആവശ്യപ്പെടുമ്പോൾ കത്തോലിക്കാ ആശുപത്രികളെ മാതൃകയാക്കണമെന്നാണ് ഞാൻ പറയാറുള്ളത് - മന്ത്രി പറഞ്ഞു. കെസിബിസി അല്മായ കമ്മീഷൻ സംഘടിപ്പിച്ച  ഈ പഠനശിബിരം കേരളത്തിന്റെ വികസനതലത്തിലെ അടിസ്ഥാനപ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചുവെന്ന് കരുതുന്നുവെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങളിൽ 12 ശതമാനം പേർക്കാണ്  കോവിഡ് ബാധയുണ്ടായത്. സംസ്ഥാനത്തെ ജനസാന്ദ്രത കണക്കിലെടുക്കമ്പോൾ, ഈ മഹാമാരിയെ പ്രതിരോധിക്കുകയെന്നത് ഒരു ഭഗീരഥ പ്രയത്‌നമായിരന്നു. സർക്കാരിനോടൊപ്പം ജനങ്ങളും ആരോഗ്യവകുപ്പു പ്രവർത്തകരും നിയമപാലകരുമെല്ലാം നല്കിയ സഹായസഹകരണമാണ് കേരളത്തിന് ഈ മേഖലയിൽ അദ്വിതീയമായ നേട്ടം കൈവരിക്കാനായത് മന്ത്രി പറഞ്ഞു.  വികസനത്തിന്റെ സുപ്രധാന വേദിയാണ് ആരോഗ്യമേഖലയെന്നും രോഗപ്രതിരോധതലത്തിൽ ക്രൈസിസ് മാനേജ്‌മെന്റ് നയങ്ങളാണ് മന്ത്രി ശൈലജടീച്ചർ നടപ്പാക്കിയതെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ കെ.സി.ബി.സി. പ്രസിഡണ്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഏതു മുന്നണി വന്നാലും ശൈലജ ടീച്ചർ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയാകട്ടെയെന്ന കർദ്ദിനാളിന്റെ ഫലിതരൂപേണയുള്ള ആശംസ കേട്ട് സദസ്സ് കൈയ്യടിച്ചു. ആതുരശുശ്രൂഷാരംഗത്ത് ക്രിസ്തീയമായ കരുതലും സാന്ത്വനവും നടപ്പാക്കിയ ഭരണാധികാരിയാണ് ശൈലജടീച്ചർ എന്ന് കർദ്ദിനാൾ കൂട്ടിച്ചേർത്തു.

കെ.സി.ബി.സി അല്മായ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.  ഹൈബി ഈഡൻ എം.പി, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, അഡ്വ. ഷെറി ജെ. തോമസ്,  ഷാജി ജോർജ്, അഡ്വ. ബിജു പറയനിലം, ആന്റണി നൊറോണ,  വി. പി. മത്തായി, അഡ്വ. വർഗീസ് കോയിക്കര, ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

രണ്ടു ദിവസങ്ങളിലായി വികസനം എല്ലാ തലത്തിലും എല്ലാ ഇടങ്ങളിലും എന്ന പേരിലുള്ള പഠനശിബിരത്തിൽ ഏഴ് സെഷനുകളിലായി ഏഴ് സുപ്രധാനവിഷയങ്ങളെക്കുറിച്ച് 76 പേർ പ്രസംഗിക്കുകയുണ്ടായി. വിവിധ രൂപതകളിൽനിന്നെത്തിയ പ്രതിനിധികൾ പങ്കെടുത്ത പഠനശിബിരം കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് സംഘടിപ്പിച്ചത്.

ഈ പഠനശിബിരത്തിൽ നടന്ന ചർച്ചകളിൽനിന്നു ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമാഹരിച്ച് സർക്കാരിനും, വിവിധ രാഷ്ട്രീയപാർട്ടികൾക്കും സമർപ്പിക്കുമെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളിയും കെ.സി.എഫ്. ജനറൽ സെക്രട്ടറി അഡ്വ. വർഗീസ് കോയിക്കരയും പറഞ്ഞു.     

     

ജോഷി ജോർജ്ജ്‌

 

 

Foto

Comments

leave a reply

Related News