Foto

കാരിത്താസ് ഇൻഡ്യയു മായി കൂടുതൽ സഹകരണം ഉറപ്പാക്കും: മുഖ്യമന്ത്രി

കാരിത്താസ് ഇൻഡ്യയു മായി കൂടുതൽ സഹകരണം ഉറപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സാമൂഹിക വികസന ഏജൻസിയായ കാരിത്താസ് ഇൻഡ്യയുമായി കൂടുതൽ മേഖല ക ളിൽ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കേരളത്തിലെ ആറ് സർക്കാർ മെഡിക്കൽ കോളേജുകൾക്കും കൊച്ചി ജനറൽ ആശുപത്രിക്കും നൽകുന്ന ഐ.സി.യു വെൻ്റിലേറ്ററുകൾ ഏറ്റു വാങ്ങി കൊണ്ടാണ്  പിണറായി വിജയൻ ഈ കാര്യം പറഞ്ഞത്.കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായാണ് വെൻ്റിലേറ്ററുകൾ കൈമാറിയത്. കോ വിഡ് പ്രതിരോധത്തിൽ കാരിത്താസ് ഇൻഡ്യ രണ്ടര കോടി ജനങ്ങൾക്ക് വിവിധ സർക്കാതിര സന്നദ്ധ സംഘടനകളുമായി ചേർന്ന് 100 കോടി രൂപയുടെ മരുന്നും ഭക്ഷണവും ജീവൻ രക്ഷാ ഉപകരണങ്ങളും നൽകി. ഓഖി പുനരധി വാസത്തിന് 10 കോടിയും പ്രളയ കാലത്ത് കാരിത്താസ് ഇൻഡ്യയുമായി സഹകരിച്ച് കെ.സി.ബി.സി നടത്തിയ 360 കോടി രൂപയുടെ ദുരിതാശ്വാസ ക്ഷേമ പ്രവർത്തന ങ്ങളെ മുഖ്യമന്ത്രി ശ്ലാഘിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ തിരുവനന്ത പുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസ്', കാരിത്താസ് ഇൻഡ്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. പോൾ മൂഞ്ഞേലി, മലങ്കര സോഷ്യൽ സർവീസ് ഡയറക്ടർ റവ.ഫാ. തോമസ് മുകളൂം പുറത്ത്  എന്നിവർ സംബന്ധിച്ചു.. 12 ലക്ഷം രൂപ വീതം ചെലവു വരുന്ന 14 യൂണിറ്റുകളാണ് നൽകിയത്.

Foto

Comments

leave a reply

Related News