Foto

ആരോഗ്യപരിപാലന മേഖലയിൽ അർഹർക്ക് സാമ്പത്തികസഹായം നല്കാൻ പുതിയ കാതോലിക്കാപ്രസ്ഥാനം

ആരോഗ്യപരിപാലന മേഖലയിൽ
അർഹർക്ക്  സാമ്പത്തികസഹായം നല്കാൻ
പുതിയ കാതോലിക്കാപ്രസ്ഥാനം

രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങൾ മാത്രം മുന്നിൽ വച്ച് സഭാനിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുന്നതിനായി പുതിയ ഒരു പ്രസ്ഥാനത്തിന് ഫ്രാൻസിസ് പാപ്പാ അനുമതി നൽകി. പരിശുദ്ധ സിംഹാസനത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽനിന്ന് അപേക്ഷകൾ വന്നതിനാലാണ് ഇങ്ങനെ ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതെന്ന് പാപ്പാ താൻ ഒപ്പിട്ട രേഖയിൽ പറയുന്നു.

ഒറ്റയ്ക്കും, മറ്റ് അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയും പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ "ഏറ്റവും ദുർബലരും ദരിദ്രരുമായ ആളുകളുടെ കാര്യത്തിൽ സഭയ്ക്കുള്ള ഉത്കണ്ഠയാൽ" പ്രേരിതമായാണ് പ്രവർത്തിക്കുന്നത് എന്നും പാപ്പാ കുറിച്ചു.

സഭയുടെ സാമൂഹികനിയമങ്ങളുടെ നിർദ്ദേശങ്ങളനുസരിച്ച് മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിക്കുവാൻ വേണ്ടി ആതുരമേഖലയിൽ പ്രവർത്തിക്കുന്ന സഭാ സ്ഥാപനങ്ങൾക്ക്, ഓരോ സ്ഥാപകരുടെയും പ്രത്യേക ലക്ഷ്യങ്ങൾ സംരക്ഷിക്കുക, സഭയിലെ സദൃശഘടകങ്ങൾ ഉൾപ്പെടുന്ന ഒരു നിരയിൽ അവയെ ഉൾപ്പെടുത്തുക, എന്നീ ഉദ്ദേശ്യങ്ങൾ മുന്നിൽ വച്ച്, സാധിക്കുന്നയിടങ്ങളിൽ സാമ്പത്തികസഹായം നൽകുക എന്ന കടമയാണ് പുതിയ ഈ ഘടനയ്ക്കുള്ളത്.

പരിശുദ്ധസിംഹാസനവുമായി ബന്ധപ്പെട്ട് നിൽക്കുന്ന, സിവിൽ, കാനോനിക അസ്തിത്വമുള്ള ഒരു സ്ഥാപനമായാണ് പാപ്പാ പുതിയ ഈ പ്രസ്ഥാനം സ്ഥാപിച്ചിരിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിന്റെ പൊതുസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായുള്ള സ്ഥാപനത്തിന് കീഴിലായിരിക്കും ആരോഗ്യകാര്യങ്ങൾക്ക് വേണ്ടിയുള്ള പുതിയ ഈ പ്രസ്ഥാനം പ്രവർത്തിക്കുക. ഇതിന്റെ പ്രവർത്തനങ്ങൾക്കായുള്ള എല്ലാ സഹായസഹകരണങ്ങളും ഉറപ്പുവരുത്തുന്നതും മേൽപ്പറഞ്ഞ സ്ഥാപനമാണ്.

നിലവിലെ പ്രതിസന്ധികളിൽ, വിവിധ സഭാസമൂഹങ്ങൾ നടത്തിയിരുന്ന പല ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെയും തുടർപ്രവർത്തനം പരുങ്ങലിലാവുകയും പല സ്ഥാപനങ്ങളും കൈവിട്ടുപോകുകയും ചെയ്യുന്ന അവസരത്തിലാണ് പാപ്പാ ഇങ്ങനെ ഒരു പ്രസ്ഥാനം ആരംഭിച്ചിരിക്കുന്നത്.

അടുത്തിടെ നടന്ന ശസ്ത്രക്രിയക്ക് ശേഷം, ജൂലൈ പതിനൊന്നിന് ആദ്യമായി പൊതുജനങ്ങളോട് സംസാരിക്കവെ, "ആരോഗ്യകാര്യങ്ങളിൽ എല്ലാവർക്കും, ലഭ്യവും, സൗജന്യവുമായ സേവനത്തിന്റെ" ആവശ്യകതയെക്കുറിച്ച് പാപ്പാ സംസാരിച്ചിരുന്നു. സഭയുടെ വിളി സമ്പത്തിനായല്ല സേവനത്തിനാണെന്ന് അന്ന് പാപ്പാ ഓർമ്മിപ്പിച്ചിരുന്നു.

കാനോനിക്കൽ നിയമങ്ങളും അതുപോലെതന്നെ, പരിശുദ്ധ സിംഹാസനത്തിലെ വിവിധ സംഘടനകളെ നിയന്ത്രിക്കുന്ന പ്രത്യേക നിയമങ്ങളും അതോടൊപ്പം പാപ്പാ അംഗീകരിച്ച, ഈ പുതിയ പ്രസ്ഥാനത്തിന്റെ അനുബന്ധനിയമങ്ങളുമാണ്,  ഫൗണ്ടേഷനെ നിയന്ത്രിക്കുന്നത്.

2021 സെപ്റ്റംബർ ഇരുപത്തിയൊൻപതിനാണ് ഫ്രാൻസിസ് പാപ്പാ പുതിയ ഈ പ്രസ്ഥാനത്തിന്റെ സ്ഥാപനരേഖ ഒപ്പുവച്ചത്.

Comments

leave a reply

Related News