Foto

നിയുക്ത കൊളംബിയ പ്രസിഡൻ്റ് രാജ്യത്തെ മാതാവിന് സമർപ്പിച്ചു

തന്നെയും രാജ്യത്തെ മുഴുവനും പരിശുദ്ധ കന്യകാമറിയത്തിൻ്റെ സംരക്ഷണത്തിന് സമര്‍പ്പിച്ച് നിയുക്ത കൊളംബിയന്‍ പ്രസിഡൻ്റ് അബെലാര്‍ഡോ ഡി ലാ എസ്പ്രിയല്ല. കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് നടത്തിവരുന്ന തീര്‍ത്ഥാടനത്തിലാണ് അദ്ദേഹം രാജ്യത്തെ പൂര്‍ണമായി പരിശുദ്ധ മറിയത്തിന് ഭരമേല്‍പ്പിച്ചത്. ജൂണ്‍ 20-ന് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ കൊളംബിയയുടെ അമരത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് എസ്പ്രിയല്ല വിജയത്തിന് ശേഷം ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനായി  നടത്തുന്ന ഈ തീര്‍ത്ഥാടന യാത്ര അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. "കൃതജ്ഞത പ്രകാശിപ്പിക്കാനുള്ള യാത്ര" എന്നും "മാതൃരാജ്യത്തിനായുള്ള പ്രത്യാശയുടെ തീർത്ഥാടനം" എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ആദ്യ ഘട്ടത്തിൽ രാജ്യത്തെ പ്രസിദ്ധമായ എൽ മോറോ ദേവാലയം സന്ദർശിച്ചപ്പോള്‍ തൻ്റെ ജീവിതവും സേവനവും രാജ്യത്തെ മുഴുവനും ദൈവമാതാവിൻ്റെ മധ്യസ്ഥതയില്‍ സമർപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരിന്നു. ഔവർ ലേഡി ഓഫ് ദി റെമഡീസ് കത്തീഡ്രൽ ദേവാലയം, സുക്രെയിലെ മൈനർ ബസിലിക്ക തുടങ്ങിയ ദേവാലയങ്ങളിലും സന്ദര്‍ശനം നടത്തി പ്രാർത്ഥിച്ചതായും എസ്പ്രിയേല പറഞ്ഞു. കൊളംബിയയുടെ സുരക്ഷയ്ക്കും സമാധാനത്തിനും സുരക്ഷാ സേനയ്ക്കും ഓരോ കൊളംബിയൻ കുടുംബത്തിൻ്റെയും സംരക്ഷണത്തിനും വേണ്ടി അദ്ദേഹം ദേവാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയതായി അധികൃതര്‍ അറിയിച്ചു.

Comments

leave a reply

Related News