അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ, 250-ാം വാർഷികത്തിൻ്റെ ഭാഗമായി രാജ്യത്തെ യേശുവിൻ്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് കത്തോലിക്ക മെത്രാന്മാര്‍. വസന്തകാല പ്ലീനറി സമ്മേളനത്തിൻ്റെ ഭാഗമായി ഒർലാൻഡോയില്‍ ഒരുമിച്ച് കൂടിയ മെത്രാന്മാര്‍ ജൂണ്‍ 11 വ്യാഴാഴ്ചയാണ് സമര്‍പ്പണം നടത്തിയത്. പ്രപഞ്ച രാജ്ഞിയായ മറിയത്തിൻ്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ നടന്ന ദിവ്യബലിയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും യുഎസ് മെത്രാന്‍ സമിതിയുടെ പ്രസിഡൻ്റും ഒക്ലഹോമ സിറ്റി അതിരൂപതയുടെ അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് പോൾ കോക്ലി മുഖ്യകാർമ്മികനായിരുന്നു.
അമേരിക്കയിലെ ആദ്യത്തെ കത്തോലിക്ക രൂപതയായ ബാൾട്ടിമോറിലെ ആർച്ച് ബിഷപ്പ് വില്യം ലോറി ദിവ്യബലിയിൽ വചന സന്ദേശം നല്‍കി. രാഷ്ട്രത്തിൻ്റെ മഹത്തായ വാർഷികത്തോട് അടുക്കുമ്പോൾ, നമ്മൾ ഒത്തുകൂടുന്നത് നമ്മെത്തന്നെ ആഘോഷിക്കാനല്ല, മറിച്ച് നമ്മുടെ മുഴുവൻ ജനതയെയും യേശുക്രിസ്തുവിൻ്റെ തിരുഹൃദയത്തിൽ സമർപ്പിക്കാനാണെന്നു ആർച്ച് ബിഷപ്പ് വില്യം ലോറി പറഞ്ഞു. പ്രസംഗത്തിനുശേഷം, യുഎസ് മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ രാജ്യത്തെ യേശുവിൻ്റെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.









Comments