Foto

ഫിഫ ലോകകപ്പ് ട്രോഫി സരഗോസയിലെ ബസിലിക്കയിൽ സമര്‍പ്പിച്ച് സ്‌പെയിന്‍ ടീം

സരഗോസ: സ്പാനിഷ് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെ നേതൃത്വത്തിലുള്ള സംഘം ഫിഫ ലോകകപ്പ് ട്രോഫി സരഗോസയിലെ പ്രശസ്തമായ ഔർ ലേഡി ഓഫ് ദ പില്ലര്‍ ബസിലിക്കയിലെത്തി സമർപ്പിച്ചു കൃതജ്ഞത പ്രാര്‍ത്ഥന നടത്തി. ഒക്ടോബർ 19 തിങ്കളാഴ്ചയാണ് സംഘം ബസിലിക്കയിലെത്തിയത്. റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (RFEF) പ്രസിഡന്റ് റാഫേൽ ലൂസാൻ ഉൾപ്പെടെയുള്ള പ്രമുഖ ഫുട്ബോൾ പ്രതിനിധികളും പരിശീലകനൊപ്പം എത്തിയിരിന്നു.

ലോകകപ്പ് ട്രോഫി സ്വന്തം കൈകളിലേറ്റിയാണ് ഡി ലാ ഫുവെന്റെ ബസിലിക്കയിലേക്ക് പ്രവേശിച്ചത്. വല്ലാത്തൊരു വൈകാരിക നിമിഷമാണിതെന്നും ദൈവമാതാവിനോടുള്ള എന്റെ വണക്കം നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണെന്നും ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തുഷ്ടനും അഭിമാനവുമുണ്ടെന്ന് അദ്ദേഹം ചടങ്ങിനുശേഷം പറഞ്ഞു. ഈ പുണ്യസങ്കേതത്തിലേക്കുള്ള ഈ തിരിച്ചുവരവ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മനോഹരമായ ഓർമ്മയായി മനസ്സിൽ എപ്പോഴും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

leave a reply

Related News