Foto

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയുടെ കവിതാ സമാഹാരം ശ്രദ്ധേയമാകുന്നു

ഗോവ ഗവര്‍ണര്‍  പി എസ് ശ്രീധരന്‍പിള്ളയുടെ കവിതാ  സമാഹാരം  ശ്രദ്ധേയമാകുന്നു
 

Here is a thin collection of poems. Every item is short, to the point, and there is't one, too many.
     Vagmitha (the right way with words) is defined by rishis of, Indian poetics as 'mitham cha saram cha vacha'(the ability to express prudentially and precisely.) 

അഭിഭാഷകന്‍, രാഷ്ട്രീയപ്രവർത്തകൻ, സംഘാടകൻ, പ്രഭാഷകൻ തുടങ്ങി വിവിധ നിലകളിൽ ശ്രദ്ധേയനും മുന്‍ മിസോറാം ഗവർണറും നിലവിൽ ഗോവ ഗവർണറുമായ ഡോ. പി എസ് ശ്രീധരൻ പിള്ളയുടെ OH, MIZORAM  എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന് ശ്രീ സി രാധാകൃഷ്ണൻ എഴുതിയ അവതാരികയുടെ ആരംഭ ഭാഗമാണിത്. Precise and Prudent എന്നാണ് അവതാരികയ്ക്ക്  നൽകിയിരിക്കുന്ന ശീർഷകം.  
       

21st Century, Corona, The Flower Cycle, Spring, North - East calls, 
Oh,Mizoram, Dear Lakshadweep, Fever,  Condolence, Fear, Season തുടങ്ങി 36 കവിതകളുടെ സമാഹാരമാണ് Oh, Mizoram.
     മെട്രോ നഗര ജീവിതത്തിന്റെയും മിസോറാമിലെ ശാന്തമായ അന്തരീക്ഷത്തിന്റെയും വൈരുദ്ധ്യത്തെ സംക്ഷിപ്തമായി വിവരിക്കുന്ന കവിതയാണ് നോർത്ത് ഈസ്റ്റ് കോൾസ്. 
       Smog shrouds the Capital
       Air pollution index shoots up,
       Ailing lungs gasp in suffocation
       Anguished hearts cry for        life-breath
       Smoggy air smother hopes of survival
       Darkened sky obscurse all stars 
   Oh! Mother Nature, where are you?
When will we see the silvery moon again?
ഇങ്ങനെ പോകുന്നു കവിത. അന്തരീക്ഷ മലിനീകരണം ജീവനത്തെ ക്ലേശകരമാക്കുമ്പോള്‍ അതിജീവനത്തിന്റെ പ്രത്യാശ പ്രകൃതി മാതാവില്‍ അര്‍പ്പിക്കുകയാണ്. ഒരു നല്ല പ്രഭാതത്തെക്കുറിച്ചുള്ള സ്വപ്നസാക്ഷാത്കാരത്തിനായി വടക്കു - കിഴക്കന്‍ പ്രദേശത്തേക്കു ക്ഷണിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്.
Come to the ravishing North - East
And realize your dream of a silver dawn
Where an enchanting breeze waits to greet you
Rest assured all dark nights will pass
Casting aside the clouds of darkness
Delivering a silver dawn!

നഗരവത്കരണത്തിന്റെ ഭാരമേല്‍ക്കാത്തതുകൊണ്ട് വടക്കു-കിഴക്കിന് നല്‍കുന്ന ravishing എന്ന വിശേഷണം ഏറ്റവും ഉചിതമാണ്. പ്രകൃതിദത്തമായ മനോഹാരിത പുതിയ കാലത്തിന് വഷളായതുകളുടെ അടയാളമാണല്ലോ?ജീവിതശൈലി രോഗങ്ങള്‍ മനുഷ്യ കാമനകളെ എങ്ങനെയെല്ലാം തടവിലാക്കുന്നു എന്നതിന്റെ ഒരു മാതൃകയാണ് Diabetes എന്ന കവിത.
   ഒരുവന്‍ മാവിന്‍തൈ നട്ടുവളര്‍ത്തി, അതില്‍ ഫലം കായ്ക്കുമ്പോള്‍ പറിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ തന്റെ ഇന്‍സുലിന്‍ ഷോട്ടിലേക്ക് തിരിഞ്ഞുനോക്കി നൈരാശ്യത്തോടെ ജനലടയ്ക്കുന്നു. ഇതാണ് Diabetes ലെ കാവ്യവിഷയം. ഒരു വൃദ്ധന്റെ മരണമാണ് The burial എന്ന കവിതയിലെ പ്രമേയം. പ്രിയപ്പെട്ട വരാരു അടുത്തില്ലാത്തതിനാല്‍ അയാളുടെ അടക്കം വൈകുന്നു. ശിഥിലമാകുന്ന കുടുംബവ്യവസ്ഥയുടെയും വ്യക്തിബന്ധങ്ങളിലെ കേവലമായ ഔപചാരികതകളുടെയും സമകാല പശ്ചാത്തലം ഇവിടെ പ്രകടമാണ്. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യവും വേഗമേറിയ നഗരവത്ക്കരണവും പുതു തലമുറയുടെ തൊഴില്‍മേഖലകളുമൊക്കെ മുതിര്‍ന്ന തലമുറയെ ഏകാന്തതയിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളാണ്. അതുകൊണ്ട് കവി വൃദ്ധജനങ്ങള്‍ക്കു നല്‍കുന്ന ഉപദേശം ഇങ്ങനെയാണ്, 
 'Certainly, the old man should have chosen
A more appropriate time to breath his last'

വൃദ്ധജനങ്ങള്‍ അന്ത്യശ്വാസം വലിക്കാന്‍ ഉചിതമായ സമയം തിരഞ്ഞെടുക്കേണ്ടതിന്റെ അനിവാര്യത സൂചിപ്പിക്കുന്നതിലൂടെ ഹാസ്യത്തിന്റെ ഒരു ഇരുണ്ടതലംകൂടി കവിതയില്‍ വായിച്ചെടുക്കാം.
രാഷ്ട്രീയ ധാര്‍മ്മികതയുടെ ശോഷണമാണ് Condolence എന്ന കവിതയിലെ പ്രമേയം. നേതാവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന രാഷ്ട്രീയക്കാര്‍ അദ്ദേഹം ഉപേക്ഷിച്ച കസേരയിലേക്ക് തങ്ങളുടെ കുറുക്കന്‍ കണ്ണുകള്‍ പായിക്കുന്നു. ആക്ഷേപഹാസ്യത്തിന്റെ മുനയുള്ള കവിതയാണിത്.
   വടക്കു-കിഴക്കന്‍പ്രദേശത്തിന്റെ പ്രകൃതിഭംഗിയെ  ഗ്രാമീണവിശുദ്ധിയോടു ചേര്‍ത്തുവയ്ക്കുന്ന കവിയെ 'Oh, Mizoram' എന്ന കവിതയില്‍ കാണാം. 
മിസോറാമിന്റെ സ്വർഗ്ഗീയസൗന്ദര്യവും വിശുദ്ധിയും തന്റെ ഹൃദയത്തിന്റെ നീറ്റലുകൾക്കുള്ള സിദ്ധൗഷധമായി തീരുകയാണ് കവിക്ക്. ഓ മിസോറാം എന്ന കവിത 'മിസോറാം പ്രിയ മിസോറാം' എന്ന പേരില്‍ കവിതന്നെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രിയപ്പെട്ടവരാരും കൂടെയില്ലെന്നറിയുമ്പോഴും  വടക്കുകിഴക്കൻ പ്രദേശത്തോട് കവിക്കുള്ള അപേക്ഷ ഇങ്ങനെ; 'വടക്കുകിഴക്കന്‍ സ്നിഗ്ദ്ധ സൗന്ദര്യമേ
അടുത്തേക്കടുത്തേക്കു വന്നാലും
പ്രിയപ്പെട്ടവരൊന്നും കൂടെയില്ലെന്നറിയാം
എന്നാലും അകറ്റരുതെന്നെയീ
സൗന്ദര്യ സാമ്രാജ്യത്തിൽ നിന്നും'
     താന്‍ ആയിരിക്കുന്ന ഇടങ്ങളെയും ജനങ്ങളെയും തന്റേതെന്ന് ചേര്‍ത്തുനിര്‍ത്തുന്ന കവിയെ Oh,Mizoram, Dear Lakshadweep, North-East Calls തുടങ്ങിയ കവിതകളിലൊക്കെ കാണാം. നാനാത്വത്തിലെ ഏകത്വം എന്നത് ദേശ-കാല-ഭാഷാതീതമായ ഭാരതീയതയുടെ പൊരുളാണെന്ന തിരിച്ചറിവ് ഈ കവിതകളുടെ അന്തര്‍ധാരയാണ്.
    Oh,Mizoram എന്ന കവിതാസമാഹാരത്തിലെ തിരഞ്ഞെടുത്ത 20 കവിതകളുടെ മലയാള വിവര്‍ത്തനം 'ഓ മിസോറാം' എന്നപേരില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.  
മാധ്യമപ്രവർത്തകനായ എബ്രഹാം മാത്യുവാണ് മലയാള പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത 25 കവിതകളുടെ ഹിന്ദി പരിഭാഷയാണ് 'ഹേ മിസോറാം' എന്ന് ഹിന്ദി പരിഭാഷ നിർവഹിച്ചിരിക്കുന്നത് ഡോ. ഷീനാ ഈപ്പനാണ്. മലയാളം, ഹിന്ദി പരിഭാഷകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് ലിപി പബ്ലിക്കേഷനാണ്.
    മാതാവിനോടും മാതൃഭാഷയോടും മാതൃരാജ്യത്തോടുമുള്ള സ്നേഹവും കരുതലും പ്രകടമാക്കുന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്. പ്രകൃതിയും മനുഷ്യനും, സൗന്ദര്യവും വൈരൂപ്യവും, രോഗവും  സന്തോഷവും, ധാര്‍മ്മികതയും അധാര്‍മ്മികതയുമൊക്കെ ഈ സമാഹാരത്തിലെ കവിതകളില്‍ വിവേകപൂര്‍ണമായ കൃത്യതയോടെ ആവിഷ്കരിക്കപ്പെടുന്നുണ്ട്.
       1983ലാണ് ഡോ. പി.എസ്. ശ്രീധരൻ പിള്ളയുടെ ആദ്യ പുസ്തകം പ്രകാശിതമാകുന്നത്. കവിത, ചരിത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, സമൂഹം, സംസ്കാരം തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറ്റി ഇരുപതിലേറെ കൃതികൾ ഇതിനോടകം പ്രകാശിതമായിട്ടുണ്ട്.

ഡോ. മഞ്ജുഷ വി പണിക്കര്‍ 
അസിസ്റ്റന്റ് പ്രൊഫസര്‍
മലയാളവിഭാഗം 
ബസേലിയസ് കോളജ്
കോട്ടയം

Comments

leave a reply