കവിതാ
അമ്മ
എറണാകുളം ഓച്ചന്‍തുരുത്ത് സാന്റാ ക്രൂസ് എച്ച്എസിലെ വിദ്യാര്‍ത്ഥിയായ അഞ്ജലി രാജേഷിന്റെ കവിതാ അമ്മ
"അമ്മയാണമ്മയാണെന്റെയെല്ലാം
അമ്മതൻ സ്നേഹം മറക്കുകില്ല (2)
അമ്മയേക്കാണാതെ ഒരുനാളെപ്പഴോ ഒറ്റയ്ക്കുന്നിന്നൊരു നേരമപ്പോൾ
നെഞ്ചുപിടഞ്ഞു ഞാനോർത്തുനിന്നമ്മയെ (2)
(അമ്മയാണമ്മയാണെന്റെയെല്ലാം )
അമ്മ മാറോടു ചേർക്കുമ്പോൾ തലയിൽ തലോടുമ്പോൾ
അമ്മതൻ മനസ്സ് നിറഞ്ഞുനിൽക്കും (2)
(അമ്മയാണമ്മയാണെന്റെയെല്ലാം )
കുഞ്ഞികാലുകൾ പിച്ചവെയ്ക്കുമ്പോൾ ഓടിയെത്തിയപ്പൊഴെന്റെയമ്മ (2)
(അമ്മയാണമ്മയാണെന്റെയെല്ലാം)
കുഞ്ഞിന്റെ നാവിൽ നിന്നാദ്യ രണ്ടക്ഷരം അമ്മയെന്നാണന്നതോർത്തുപോയി (2)
(അമ്മയാണമ്മയാണെന്റെയെല്ലാം)
അമ്മയാണമ്മയാണെന്റെയെല്ലാം
അമ്മതൻ സ്നേഹം മറക്കുകില്ല
അമ്മയാണമ്മയാണെന്റെയെല്ലാം
അമ്മതൻ സ്നേഹം മറക്കുകില്ല
അമ്മതൻ സ്നേഹം മറക്കുകില്ല
അമ്മതൻ സ്നേഹം മറക്കുകില്ല"
Comments