ഉദരത്തിലുള്ള കുഞ്ഞിനു വേണ്ടി മരണം വരിച്ച അമ്മ ഇനി വിശുദ്ധയാകും
വത്തിക്കാന്‍ സിറ്റി : ഉദരത്തില്‍ വഹിക്കുന്ന മൂന്നാമത്തെ കുഞ്ഞിനുവേണ്ടി കാന്‍സര്‍രോഗ പ്രതിരോധത്തിനായുള്ള കീമോ തെറാപ്പി ഉപേക്ഷിച്ച് മരണം വരിച്ച ദൈവദാസി മരിയ ക്രിസ്റ്റീന സെല്ല മോസെല്ലിനെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഫ്രാന്‍സിസ് പാപ്പ ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കി. മരിയ ക്രിസ്റ്റിനയ്‌ക്കൊപ്പം, ഗെസ്റ്റപ്പോ (നാസികളുടെ രഹസ്യപ്പൊലീസ്) യുടെ കൊടും പീഡനത്തിന് ഇരയായി രക്തസാക്ഷിത്വം വരിച്ച ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായ പ്ലാസിദോ കോര്‍ട്ടെസെയേയും, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ ധന്യരായി പ്രഖ്യാപിച്ച ലൂയിജി ബെല്‍ത്രാമെ ക്വത് റോച്ചി- മരിയ കോര്‍സെനി ദമ്പതികളുടെ പുത്രിയായ എന്റിക്കാ ബെല്‍ത്രാമെ ക്വത് റോച്ചിയെയും വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള നടപടികളും ഇതോടൊപ്പം ആരംഭിക്കാന്‍ പാപ്പ നിര്‍ദ്ദേശിച്ചതായി വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ തലവന്‍ കാര്‍ഡിനല്‍ മാര്‍ സെല്ലോ സെമറാരോ അറിയിച്ചു.
Video Courtesy : Jerome Chong


Comments