A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സിസ്റ്റര്‍ മൃദുല അഗതികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മഹദ്ജന്മം

സിസ്റ്റര്‍ മൃദുല
അഗതികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മഹദ്ജന്മം

പി.വിജയന്‍ ഐ.പി.എസ്
 

2005-ൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ആയിരിക്കുമ്പോഴാണ് ഞാൻ ആദ്യമായി സിസ്റ്റർ മൃദുലയെ പരിചയപ്പെടുന്നത്. കൊച്ചി നഗരത്തിലെ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ നിയോഗിക്കപ്പെട്ട ഞാൻ ഷാഡോ പോലീസിംഗ് രൂപീകരിച്ചും പോലീസ് ബീറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തിയുമൊക്കെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി വരുന്ന കാലഘട്ടം. ഒരു ഭാഗത്ത് പരമ്പരാഗത ശൈലിയിലുള്ള പോലീസിങ്ങിലൂടെ കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിക്കുമ്പോൾ തന്നെ ഒരു ചോദ്യം എന്നെ അലട്ടിയിരുന്നു. നിലവിലുള്ള എല്ലാ കുറ്റവാളികളെയും ജയിലിനുള്ളിൽ ആക്കിയാൽ പിന്നെ നഗരത്തിൽ കുറ്റകൃത്യങ്ങൾ ഉണ്ടാകില്ലേ? ആ ചോദ്യമാണ് അക്കാലത്ത് നഗരത്തിലേക്ക് ഏറ്റവും അധികം കുറ്റവാളികളെ സംഭാവന ചെയ്തിരുന്ന ഉദയ കോളനിയിലേക്ക് ഞാൻ എത്തുന്നത്. ഞാൻ അവിടം സന്ദർശിക്കുകയും, അവിടെ കളിച്ചു നടക്കുന്ന കുട്ടികളെ കാണുകയും ചെയ്തപ്പോഴാണ് തിരിച്ചറിഞ്ഞത് ഈ ദൂഷ്യവലയത്തിൽ പെട്ട് ഈ കുട്ടികളും തെറ്റായ പാതത്തിലേക്ക് എത്താൻ അധികം കാലം വേണ്ടി വരില്ല എന്ന്. അവരെ എങ്ങനെ രക്ഷിക്കാം എന്ന ചിന്ത സമാനമനസ്കരെ ഒരുമിച്ച് കൊണ്ട് വരികയും നന്മ എന്ന സംഘടന രൂപീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ കോളനിയുമായി ബന്ധപ്പെട്ട് നിരന്തരം എങ്ങനെ പ്രവർത്തിക്കും എന്ന ചിന്ത ഞങ്ങളെ എത്തിച്ചത് അവിടെ കുറെ നാളുകളായി പ്രവർത്തിക്കുന്ന അഗതികളുടെ മാലാഖമാർ എന്ന Sisters of Destitute എന്ന സംഘടനയിലേക്കാണ്. ഹൃദയം കൊണ്ടാണ് അവർ ഞങ്ങളെ വരവേറ്റത്. അവിടെ ഞങ്ങൾ കണ്ടത് വരെ ഊർജസ്വലയായ സിസ്റ്റർ മൃദുലയെയും. സാമാന്യം നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഏഴ് സഹോദരന്മാരുടെ ഒറ്റ പെങ്ങൾ എന്ന സുഖസൗകര്യങ്ങൾ പിന്നിൽ ഉപേക്ഷിച്ചു അഗതികൾക്കും ദരിദ്രർക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ച മഹദ്ജന്മം. പിന്നീട് അവിടുത്തെ കുട്ടികളെ ഒരുമിച്ചു കൊണ്ട് വരാനും, രക്ഷിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും വിവിധ സംഘടനകളെ ഇവിടേക്ക് എത്തിക്കാനും മാത്രമല്ല, ഞങ്ങളെ നിരന്തരം കാര്യങ്ങൾ ഓർമ്മിപ്പിക്കാനും ഒക്കെ സിസ്റ്റർ എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ആ കോളനിയിൽ നിന്ന് തിരഞ്ഞെടുത്ത 60 കുട്ടികളെ ഞങ്ങൾ പല ക്ലാസ്സുകളിലൂടെ, പരിശീലനത്തിലൂടെ മാറ്റി എടുത്തു. ആറു മാസത്തിന് ശേഷം സ്വന്തം രക്ഷിതാക്കളെ പോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ കുട്ടികൾ ഷേക്‌സ്സ്പിയറിന്റെ ഇംഗ്ലീഷ് നാടകം അരങ്ങിലെത്തിച്ചു. ഇന്ന് അവരിൽ പലരും വക്കീലന്മാരും TCS ഉൾപ്പെടെ വിവിധ കമ്പനികളിൽ എഞ്ചിനീയർമാരായി ജോലി നോക്കുന്നു. ഒരു പക്ഷേ അവിടെ നിന്ന് തുടങ്ങിയിരിക്കുന്ന പ്രവർത്തനങ്ങളാണ് Student Police Cadet, Our Responsibiltiy to Children, Project HOPE, Child Friendly Police Station തുടങ്ങിയ പദ്ധതികളിലേക്ക് പോകാൻ എന്നെ പ്രേരിപ്പിച്ചത്. സാമൂഹികമായ ഒരു കാഴ്ചപ്പാട് നമ്മുടെ എല്ലാ പ്രവർത്തനത്തിലും ഉണ്ടാകണം എന്ന ബോധം എന്നിൽ ഉണർത്തിയത് സിസ്റ്റർ മൃദുലയെ പോലുള്ളവരുമായുള്ള അടുത്ത ബന്ധമാണ്. അത് കൊണ്ട് തന്നെ സിസ്റ്റർ മൃദുലയുടെ സന്ന്യാസ ജീവിതത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന ഈ ദിവസം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ബഹുമാന്യനായ ചക്യാത്ത് പിതാവിന്റെ ക്ഷണവും കൂടിയായപ്പോൾ ഈ ദിവസത്തിന്റെ മാറ്റ് ഏറെ വർദ്ധിക്കുന്നു. സിസ്റ്റർ മൃദുലയ്ക്ക് ഇനിയും ഏറെകാലം മാനവസേവയ്ക്ക് കഴിയട്ടെ എന്നും, സിസ്റ്ററിന്റെ ത്യാഗോജ്വലമായ ജീവിതം നമുക്കെല്ലാം മാതൃകയാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

Foto

Comments

leave a reply

Related News