Foto

നിശ്ശബ്ദയെ പ്രണയിച്ച് .നിറങ്ങളില്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുകയാണ് സിസ്റ്റര്‍ വിന്‍സി

നിശ്ശബ്ദയെ പ്രണയിച്ച് ചുറ്റുവട്ടങ്ങളെ നിറങ്ങളില്‍ ചാലിച്ച് ക്ലാസിക്കല്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍ വ്യത്യസ്ത ക്യാന്‍വാസില്‍ പകര്‍ത്തുകയാണ് സിസ്റ്റര്‍ വിന്‍സി.

നിശ്ശബ്ദയെ പ്രണയിച്ച് ചുറ്റുവട്ടങ്ങളെ നിറങ്ങളില്‍ ചാലിച്ച് ക്ലാസിക്കല്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍ വ്യത്യസ്ത ക്യാന്‍വാസില്‍ പകര്‍ത്തുകയാണ് സിസ്റ്റര്‍ വിന്‍സി.പൂക്കളും പുഴുക്കളും പച്ചപ്പു നിറഞ്ഞ നാട്ടുവഴികളിലൂടെ നടന്നുനീങ്ങി പ്രകൃതിയെ പ്രണയിക്കുന്നത് പ്രാണനെ പ്രണയിക്കുന്നതിന് തുല്യമാണെന്ന് തിരിച്ചറിഞ്ഞ സിസ്റ്റര്‍ ആശയങ്ങള്‍ക്കൊണ്ടും ഛായങ്ങള്‍ക്കൊണ്ടും മനുഷ്യമനസ്സുകളെ തന്റെ ചിത്രങ്ങളിലൂടെ അത്ഭുതപ്പെടുത്തുകയാണ്. സി. വിന്‍സി ജോസഫ് ജനിച്ചത് ഇടുക്കി ജില്ലയിലെ പാണ്ടിപ്പാറ എന്ന സ്ഥലത്താണ്. റോമില്‍ സ്ഥാപിതമായ Hospitaller Sisters of Mercy (HSM) എന്ന സഭയിലെ അംഗമാണ്. വീട്ടില്‍ നാലുമക്കളില്‍ മൂന്നാമത്തവളായ സിസ്റ്റര്‍ നിറങ്ങളും പ്രകൃതിസൗന്ദര്യവും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ശാന്തപ്രകൃതയായ ഈ ചിത്രകാരി ജനിച്ചുവളര്‍ന്ന ചുറ്റുപാടുകളെയാണ് കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ചിത്രങ്ങളില്‍ പകര്‍ത്തിയിരുന്നത്. ചെറുപ്പകാലത്തില്‍ വീട്ടിലുള്ളവരുടെ പിന്തുണയും പ്രോത്സാഹനവും ഏറെ ലഭിച്ച ഒരു കൊച്ചുമിടുക്കി. കലയുടെ കാര്യത്തില്‍ ആരേയും ബുദ്ധിമുട്ടിച്ചിട്ടില്ല. ചിത്രങ്ങളില്‍ പകര്‍ത്താനുള്ള നിറത്തിനുവേണ്ടി അടുക്കളില്‍ നിന്ന് മഞ്ഞള്‍പ്പൊടി, കണ്‍മഷി, സിന്ദൂരം, പച്ചിലകള്‍ പിഴിഞ്ഞത്, കളറുള്ള കല്ലുകള്‍, പൂവുകള്‍ ഇവയെല്ലാം ഉപയോഗിച്ചാണ് ചെറുപ്പകാലഘട്ടത്തില്‍ ചിത്രങ്ങള്‍ കളര്‍ ചെയ്തിരുന്നത്. ചെറിയബുക്കില്‍ പേപ്പറുകള്‍ കൂട്ടിയൊട്ടിച്ച് വലുതാക്കി അതില്‍ ചിത്രങ്ങള്‍ വരച്ച് വീടിന്റെ ഭിത്തിയില്‍ ഒട്ടിച്ച് തന്റെ കലാവാസനയുടെ ലോകം തീര്‍ത്തു.  അധ്യാപകരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനം ഏറെ പ്രചോദനം നല്കി. ആത്മീയ ജീവിതത്തോട് താത്പര്യമായിരുന്ന ഈ ചിത്രകാരി പ്രകൃതിയില്‍ ദൈവത്തെ കണ്ടുമുട്ടി. ദൈവം എന്ന സൃഷ്ടിയുടെ കലാകരനെ പ്രണയിച്ച് തന്റെ ക്യാന്‍വാസിലൂടെ ചിത്രങ്ങള്‍ പകര്‍ത്തി. പ്രകൃതി സൗന്ദര്യത്തില്‍ ദൈവത്തിന്റെ സര്‍ഗാത്മകത തിരിച്ചറിഞ്ഞ ഈ കലാകാരി തന്റെ ജീവിതം ആ കലാകാരന് സമര്‍പ്പിക്കുവാന്‍ സന്ന്യാസജീവിതം തെരഞ്ഞെടുത്തു. കലയോടുള്ള ഇഷ്ടമാണ് ഏകാന്തത ഇഷ്ടപ്പെടുന്ന ഈ ചിത്രകാരിയെ സന്ന്യാസജീവിതത്തിലേക്ക് നയിച്ചത്. പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞ് കോട്ടയം ജില്ലയിലെ ചെങ്ങളത്തു പ്രവര്‍ത്തിച്ചിരുന്ന Hospitaller Sisters of Mercy എന്ന സന്ന്യാസസഭയില്‍ ചേര്‍ന്നു. പിന്നീട് കോണ്‍വെന്റിലെ എല്ലാ ജോലികളിലും അലങ്കാരങ്ങളിലും കലാപരമായി തന്റെ കഴിവു പ്രകടമാക്കാന്‍ അവസരം ലഭിക്കുകയും കൂടെയുള്ള സഹോദരിമാര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചിത്രകലയിലുള്ള ആ യുവസന്ന്യാസിയുടെ താത്പര്യം തിരിച്ചറിഞ്ഞ് ബിഎഫ്എ ( ഡ്രോയിങ്ങ്&പെയിന്റിങ്ങ് ) ഡിഗ്രി കോഴ്‌സ് പഠിക്കാനായി  സ്റ്റെല്ലമേരി കോളേജ് ചെന്നൈയിലേക്ക് അയച്ചു. പഠനത്തിനുശേഷം വ്യത്യസ്ത ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചുതുടങ്ങി. Religious Theme, Biblical, Nature,  Abstract, Creative, Realistic, Still life, Portrait എന്നിവയാണ് ചെയ്തിരുന്നത്. പിന്നീട് അധികാരികള്‍ ഉപരിപഠനത്തിനായി Art Accademy Florence ലേക്ക് അയച്ചു. അവിടെ ക്ലാസിക്കല്‍ റിയലിസത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ വാഗമണ്ണിനടുത്ത് മിത്രനികേതന്‍ എന്ന സ്ഥാപനത്തില്‍ റസിഡന്‍ഷ്യല്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നു.  ഈ യുവകലാകാരിയുടെ ഏറ്റവും പുതിയ ചിത്രമായ അന്ത്യഅത്താഴത്തില്‍ ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ക്കു പകരം രാഷ്ട്രീയ-സാമൂഹ്യ മേഖലയിലുള്ള മുപ്പത് വ്യക്തികളെയാണ് ഉള്‍പ്പെടുത്തയിരിക്കുന്നത്. ഇതിന്റെ ലക്ഷ്യം എല്ലാവര്‍ക്കും രക്ഷ സാധ്യമാക്കുകയെന്നതാണ്. പ്രകൃസൗന്ദര്യം കവിഞ്ഞൊഴുകുന്ന ഈ പ്രദേശത്തുനിന്നുകൊണ്ട് നിരവധി ക്ലാസിക്കല്‍ റിയലസ്റ്റിക് ചിത്രങ്ങള്‍ ഈ യുവസന്ന്യാസിനി തന്റെ ചിത്രങ്ങളില്‍ പകര്‍ത്തിയിട്ടുണ്ട്. സിസ്റ്ററിന്റെ രണ്ടു Portrait ചിത്രങ്ങള്‍ യൂറോപ്പില്‍ 1500, 2000 യൂറോക്ക് വിറ്റുപോയിയെന്നത് ഈ കലാകാരിയുടെ കഴിവിനു ലഭിച്ച അംഗീകാരമാണ്.  2004-ല്‍ സിബിസിഐയുടെ കീഴില്‍ രൂപീകൃതമായ Indian Christian Artist forum എന്ന ഗ്രൂപ്പില്‍ അംഗമായിരുന്ന് ചെന്നൈ, ബാംഗ്ലൂര്‍, ആലുവ, റോം എന്നിവിടങ്ങളില്‍ എക്‌സിബിഷനുകളില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇപ്പോള്‍ ഈ സന്ന്യാസിനി CARP Art Family (Company of Artistists for Radiance of Peace) അംഗമാണ്. 25 പേരോളം ഈ സംഘടനയില്‍ അംഗമാണ്. കത്തോലിക്കാ വൈദികര്‍, കന്യാസ്ത്രീകള്‍, ബുദ്ധസന്ന്യാസികള്‍. മറ്റു ചിത്രകലാകാരന്മാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ അടങ്ങുന്ന ഈ സംഘടന കുട്ടികള്‍ക്കുവേണ്ടി ആര്‍ട്ടു ക്യാമ്പുകളും വര്‍ക്കുഷോപ്പുകളും സംഘടിപ്പിക്കുന്നു. കലാപ്രവര്‍ത്തനങ്ങളിലൂടെ സമാധാനം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ കലാസൃഹൃത്തുക്കളുടെ കൂട്ടായ്മയാണ് CARP. ക്രിയാത്മകമായ സഹവര്‍ത്തിത്വവും വിഭജനങ്ങളില്ലാത്ത വൈവിധ്യങ്ങളുടെ സൗന്ദര്യവും കപടരഹിതമായ സൗഹൃദത്തിന്റെ ആര്‍ദ്രതയും നിറഞ്ഞ ഒരു ലോകം സൃഷ്ടിക്കുകയെന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.  ദയയുടെയും ലാവണ്യബോധത്തിന്റെയും ഭാവാത്മകതയിലേക്ക് കലാവിഷ്‌കാരങ്ങളിലൂടെയും സഹയാത്രികരായി സമാധാനത്തിന്റെ നിലപാടുകളിലൂടെ ജീവിതത്തെ സ്വച്ഛവും ലളിതസുന്ദരവുമാക്കുകയാണ് CARP ലെ കലാകാരന്മാര്‍. കലാക്യാമ്പുകള്‍ ചിത്രപ്രദര്‍ശനങ്ങള്‍, പ്രകൃതി യാത്രകള്‍, കലാധ്യാനങ്ങള്‍, പഠനങ്ങള്‍ എന്നിവ കുട്ടികള്‍ക്കുവേണ്ടിയും കലയെ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടിയും സംഘടിപ്പിക്കുന്നു. ഈ സംഘടനയോട് ചേര്‍ന്നുകൊണ്ട് ദൈവത്തിന്റെ മനോഹരമായ സൃഷ്ടി കര്‍മത്തില്‍ പങ്കാളിയായി തന്റെ കയ്യൊപ്പ് പകര്‍ത്താന്‍ ശ്രമിക്കുകയാണ്  ക്രിസ്തുവിന്റെ ഈ പ്രണയിനി

Foto
Foto

Comments

leave a reply

Related News