എച്ച്.ഐ.വി രോഗികള്‍ക്ക് ആശ്വാസമായി
സിസ്റ്റര്‍ ജാന്‍സിയുടെ ഗവേഷണം
അജി കുഞ്ഞുമോന്‍
വയനാട്: ഭാരതിയര്‍ യൂണിവേഴ്‌സിറ്റി കോയമ്പത്തൂരില്‍ നിന്നും ബോട്ടണി മൈക്രോഭിളജിയില്‍ ഡോക്ടറേറ്റ് നേടിയ സിസ്റ്റര്‍ ജാന്‍സി എസ്.ജെ.സിയുടെ ഗവേഷണം എച്ച്.ഐ.വി രോഗികള്‍ക്ക് സാന്ത്വനമാകുന്നു.എച്ച്.ഐ.വി രോഗികളിലുള്ള അണുബാധ നശീകരണം ചില രോഗികള്‍ക്ക് അലോപ്പതിയിലൂടെ മരുന്നുകള്‍ നല്കിയാലും അത് ഫലപ്രദമാവുകയില്ല ഇത്തരം രോഗികള്‍ക്ക് ആശ്വസാമാകുന്ന തരത്തിലാണ് സിസ്റ്റര്‍ ജാന്‍സിയുടെ ഗവേഷണം വിജയിച്ചിരിക്കുന്നത്.കര്‍ണാടകയിലെ ഭാരതിയര്‍ സര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ മൈക്രോ ബയോളജിയില്‍ ഡോക്ടേറ്റ് നേടിയ സിസ്റ്റര്‍ ജാന്‍സി എസ്.ജെ.സി മെഡിസിന്‍ എത്തേനോ ബോട്ടണിയിലാണ് സ്‌പെഷ്യസ്ലേലഷന്‍ ചെയ്തിരിക്കുന്നത് അതില്‍ എച്ച്.ഐ.വി രോഗികള്‍ക്ക് ഔഷധ സസ്യങ്ങളിലൂടെ ഏങ്ങനെ രോഗപ്രതിരോധം സാധ്യമാകുമെന്നായിരുന്നു സിസ്റ്ററിന്റെ ഗവേഷണം.ബ്ലാഗ്ഗൂര്‍ സെന്റ് ജോസഫ് കോളേജിലെ ഡോ.ബെറ്റി ഭാഗ്യം ഡാനിയേല്‍,ഡോ.എസ്.രാജമണി എന്നിവരുടെ കീഴിലായിരുന്നു ഗവേഷണം.എയ്ഡ്‌സ് റീഹാബിലേഷന്‍ കേന്ദ്രത്തില്‍ സേവനമനുഷ്ടിച്ച സമയത്ത് എച്ച്.ഐ.വി രോഗികള്‍ക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും എന്തെങ്കിലും തനിക്ക് ചെയ്യണമമെന്ന ആഹ്രഹമാണ് ഇത്തരത്തിലുള്ള ഗവേഷണത്തിന് സിസ്റ്ററിനെ പ്രേരിപ്പിച്ചത്.പത്തനംതിട്ട കോട്ടാങ്ങല്‍ ചുങ്കപ്പാറ തെങ്ങുപള്ളിയില്‍ പരേതനായ എം.ടി വര്‍ഗീസിന്റെയും റോസമ്മ വര്‍ഗ്ഗീസിന്റെയും മകളായ സിസ്‌ററ്റര്‍ ജാന്‍സി നിലവില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി മൂലക്കാവ് ക്യൂളി ഐ.സി.ഐ.സി സ്‌കൂളിലെ പ്രിന്‍സിപ്പിലാണ്.വിശുദ്ധ യൗസേപ്പുപിതാവിന്റ ക്ലൂണി സന്യാസസമൂഹം, സൗത്ത് വെസ്റ്റ് ഇന്ത്യ ബാഗ്ലൂര്‍ പ്രേവശ്യ അംഗമാണ് സിസ്റ്റര്‍ ജാന്‍സി
Comments