ഡല്‍ഹിയില്‍ നടന്ന സമരവുമായി ബന്ധപ്പെട്ട് ഈശോസഭയ്ക്കും വൈദികനുമെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ.എസ് രാധാകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കെഎല്‍സിഎ കോട്ടപ്പുറം രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തിൻ്റെ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നീതിക്കുവേണ്ടിയുള്ള സമരങ്ങളില്‍ പങ്കാളികളാകുന്നതിനും സഭയ്ക്കും സഭാസമൂഹങ്ങള്‍ക്കും പൂര്‍ണ്ണ അവകാശമുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
വൈദികനെയും ഈശോസഭയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉത്തര വാദിത്വപ്പെട്ട ജനപ്രതിനിധികളില്‍നിന്ന് ഉണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണെന്നും, മതവിശ്വാസികളുടെയും ന്യൂനപക്ഷങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനകളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. കെഎല്‍സിഎ കോട്ടപ്പുറം രൂപതാ പ്രസിഡൻ്റ് അനില്‍ കുന്നത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ വാളൂര്‍, സംസ്ഥാന വൈസ് പ്രസിഡൻ്റ് അലക്‌സ് താളൂപ്പാടത്ത്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ.ഡി ഫ്രാന്‍സിസ്, ജോ ജോസഫ് കോട്ടപ്പറമ്പില്‍, ഡഗ്ലസ് ആന്റണി, കൊച്ചുത്രേസ്യ ഫ്രാന്‍സിസ്, പോള്‍സണ്‍ ചക്കാലക്കല്‍, ടോമി തൗണ്ടശേരി, ജിനി ജയ്‌സണ്‍, സാബു കാച്ചപ്പിള്ളി, അനീഷ് പള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന, അവർക്ക് വിദ്യാഭ്യാസവും നിയമപരമായ സുരക്ഷയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയും ചെയ്യുന്ന ക്രൈസ്‌തവ മിഷനറിമാരെ നക്‌സൽ അനുകൂലികളായി മുദ്രകുത്തുന്ന കെ എസ് രാധാകൃഷ്‌ണൻ്റെ പ്രസ്‌താവന തികച്ചും അപലപനീയമാണ്. ഇതിൽ വരാപ്പുഴ അതിരൂപത KLCWA ശക്തമായി പ്രതിഷേധിച്ചു. മനസ്സിൽ നൻമയുടെ വെട്ടം അൽപമെങ്കിലുമുണ്ടെങ്കിൽ പ്രസ്‌താവന തിരുത്തേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.






Comments