*വിശുദ്ധ കുരിശിനെതിരെ അവഹേളനം, ശക്തമായി പ്രതികരിച്ച് ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത*
ക്രൈസ്തവ വിശ്വാസം അതിരുകളില്ലാതെ അവഹേളിക്കപ്പെടുന്ന കാലത്ത്, ക്രിസ്തുവിന്റെ പ്രേഷിതർ അന്യായമായി തടവിലാക്കപ്പെടുന്ന കാലത്ത് മിഷൻ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് "ഹൃദയത്തിലാണീ കുരിശടയാളം"
എന്ന പേരിൽ ഒരു പ്രേഷിതകൂട്ടായ്മ ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടത്തി.
നമ്മൾ മുറുകെപിടിക്കുന്ന വിശ്വാസവും പാരമ്പര്യവുമൊക്കെ അധിക്ഷേപിക്കപ്പെടുന്ന വർത്തമാന
സാഹചര്യത്തിൽ
നമ്മുടെ ഐക്യവും നിലപാടും, പ്രതിഷേധവും പ്രകടിപ്പിക്കുവാനാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. കുരിശിന്റെയും കുരിശിന് ചുറ്റുമായി ഒരു ഹൃദയത്തിന്റെയും ആകൃതിയിൽ ചെമ്മഞ്ഞ കൊടിയേന്തി മിഷൻലീഗ് അംഗങ്ങൾ അണിനിരന്നാണ് പരിപാടിയൊരുക്കിയത്.
എല്ലാം ഫൊറോനകളും ഇടവകകളും ബഹുമാനപ്പെട്ട മേഖല-ശാഖാ ഡയറക്ടർ അച്ചൻമാരുടെയും ജോ. ഡിറക്ടർസിന്റെയും മേഖല- ശാഖ ഭാരവാഹികളുടെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രേഷിത കൂട്ടായ്മ നടത്തപ്പെട്ടു.രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ,സെക്രട്ടറി ടോം ജോസ് പൂവക്കുന്നേൽ,ഓർഗനൈസർ തങ്കച്ചൻ മാപ്പിളക്കുന്നേൽ,ജോ. ഡയറക്ടർ സി. ക്രിസ്റ്റീന എഫ്. സി. സി,വൈസ്. പ്രസിഡന്റ് ആര്യ കൊച്ചുപുരക്കൽ,ജോ. സെക്രട്ടറി അലോഷിൻ കൊല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.





.png)




Comments