ദൈവകൃപയാലും തിരുസിംഹാസനത്തിന്റെ അംഗീകാരത്താലും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷചപ്പ്-കാതോലിക്കോസ് മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് ബാവായില്‍ നിന്നും നമ്മുടെ അധികാരത്തിന്‍കിഴിലുള്ള മേല്‍പ്പട്ടക്കാര്‍ക്കും കോര്‍എപ്പിസ്‌ക്കോപ്പാമാര്‍ക്കും റമ്പാന്മാര്‍ക്കും പട്ടക്കാര്‍ക്കും ശെമ്മാശ്ശൂഗണത്തിനും സന്യസ്തര്‍ക്കും വിശ്വസികളേവര്‍ക്കും വാഴ്വ്
സ്വയംഭൂവും സർവ്വശക്തനും ആദ്യന്തമില്ലാത്തവനും സാരാംശത്തിൽ സമത്വമുള്ളവനുമായ ത്രീയേക ദൈവത്തിനു സ്തുതി
ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 68-ഠം ഓര്‍മ്മപ്പെരുന്നാള്‍
അഭിവന്ദ്യ പിതാക്കന്മാരേ, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരേ, റമ്പാച്ചന്മാരേ, ബഹു. വൈദികരേ, ശെമ്മാശന്മാരേ, സന്യസ്തരേ, കര്‍ത്താവില്‍ പ്രിയ വിശ്വാസികളേ!
മലങ്കര സുറിയാനി കത്തോലിക്കാ ഹയരാര്‍ക്കി സ്ഥാപിതമായതിന്റെ 90- (തൊണ്ണൂറാം) വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍, ഈ ദൈവ പരിപാലനയ്ക്ക് ഉപകരണമാക്കിയ നമ്മുടെ പുണ്യപിതാവ് ദൈവ ദാസന്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 68-ാമത് ഓര്‍മ്മപ്പെരുന്നാള്‍ നാം സഭയായി 2021 ജൂലൈ 1 മുതല്‍ 15 വരെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ആചരിക്കുകയാണ്.
കോവിഡ്-19ന്റെ നിയ്രന്തണങ്ങളുടെ പശ്ചാത്തലത്തില്‍ താഴെപ്പറയുന്ന രീതിയിലാണ് ഈ വര്‍ഷത്തെ ഓര്‍മ്മപ്പെരുന്നാള്‍ നടത്തപ്പെടുന്നത്.
1. ജൂലൈ 1 മുതല്‍ രാവിലെ മുതല്‍ പട്ടത്ത് കബറിങ്കല്‍ പ്രാര്‍ത്ഥിക്കുന്നതിന് സൌകര്യം ഉണ്ടായിരിക്കുന്നതാണ്. കോവിഡ് -19ന്റെ നിയ്രന്തണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഒരേ സമയം 15 പേര്‍ക്ക് മാത്രമേ കബര്‍ ചാപ്പലില്‍ പ്രവേശിച്ച് പ്രാര്‍ത്ഥിക്കുന്നതിന് അനുവാദമുള്ളൂ. അത് കൃത്യമായി പാലിക്കപ്പെടേണ്ടതാണ്.
2. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് കത്തീഡ്രലിൽ വി. കൂര്‍ബാനയും തുടര്‍ന്ന് കബറിങ്കല്‍ ധൂപ്രപാര്‍ത്ഥനയും ഉണ്ടായി രിക്കുന്നതാണ്. നമ്മുടെ അഭിവന്ദ്യ പിതാക്കന്മാര്‍, സാധിക്കുന്നിടത്തോളം, ഓരോ ദിവസവും കത്തീഡ്രലിൽ വി. കുര്‍ബാന അര്‍പ്പിക്കുന്നതും കബറിങ്കല്‍ ധൂപ്രപാര്‍ത്ഥന നടത്തുന്നതുമാണ്. (Malankara CatholicTV) Live steaming ഉണ്ടായിരിക്കും.
3. ഓര്‍മ്മപ്പെരുന്നാള്‍ ദിനങ്ങളുടെ ഒന്നാം ദിവസം ജൂലൈ 1-ന് വൈകുന്നേരം 5.00ന് പട്ടം, കത്തീരഡലില്‍ ഞാന്‍ വി. കുര്‍ബാന അര്‍പ്പിക്കും.
4. ജൂലൈ 10-ഠം തീയതി രാവിലെ 7 മണിക്ക് റാന്നി-പെരുനാട് ഇടവക ദൈവാലയത്തില്‍ ഞാന്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നതാണ്.
15 പേരടങ്ങുന്ന സമൂഹം വി. കുര്‍ബാനയില്‍ സംബന്ധിക്കുന്നതാണ്.
5. ജൂലൈ 1 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലെ ശുശ്രൂഷകളും ജൂലൈ 14 ചൊവ്വാഴ്ചയിലെ സന്ധ്യാനമസ്കാരവും ധൂപ്രപാര്‍ത്ഥനയും ശ്ലൈഹിക ആശീര്‍വാദവും തുടര്‍ന്ന് ജൂലൈ 5 വ്യാഴാഴ്ച പട്ടത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് നടക്കുന്ന ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രൂഷ കളും മലങ്കര കാത്തലിക് slaoil You tube channel (www.youtube.com/c/malankaracatholictv ) വഴി തല്‍സമയം സംപ്രേഷണം ചെയ്യുന്ന താണ്. ജൂലൈ 15-ന് രാവിലെ 8 മുതല്‍ പട്ടത്ത് കത്തീഡ്രലി ഉള്ള വി. കുര്‍ബാനയും ശുശ്രൂഷകളും ഷെക്കൈയ്ന ടെലിവിഷന്‍ ചാനല്‍
പ്രത്യേകം സംപ്രേഷണം ചെയ്യുന്നതാണ്.
6. ഓര്‍മ്മപ്പെരുന്നാള്‍ ദിവസമായ ജൂലൈ 15-ാം തീയതി രാവിലെ 8.00-മണിക്ക് പ്രഭാതനമസ്കാരം, ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന, കബറിങ്കല്‍ ധൂപ്രപാര്‍ത്ഥന എന്നിവയുണ്ടായിരിക്കുന്നതാണ്. കോവിഡ്-19 ന്റെ സുരക്ഷാ ക്രമീകരണങ്ങളുടെയും നിയ്രന്തണങ്ങ ളുടെയും പശ്ചാത്തലത്തില്‍ മറ്റ് ബഹു. വൈദികര്‍ക്ക് ഈ വര്‍ഷവും വി. കുര്‍ബാനയില്‍ സഹകാര്‍മ്മികരാകുവാന്‍ സാധിക്കുകയില്ലാ എന്ന വിവരം ഖേദത്തോടെ ഞാന്‍ അറിയിക്കുന്നു.
7. എല്ലാ വര്‍ഷവും പെരുനാട മുതല്‍ പട്ടം കത്തീഡ്രൽ വരെ നടത്തിവരുന്ന തീര്‍ത്ഥാടന പദയാത്ര ഈ വര്‍ഷം ഉണ്ടായിരിക്കുന്നതല്ല എന്നറിയിക്കുന്നു. അനൌദ്യോഗിക ചെറുപദയാത്രകളും ഉണ്ടായിരിക്കുന്നതല്ല.
8. കബറിങ്കല്‍ നടന്നുവന്നിരുന്ന “മാര്‍ ഈവാനിയോസ് പ്രെയര്‍ മിനിസ് ട്രി , കോവിഡ് നിയ്രന്തണങ്ങളുടെ പശ്ചാത്തലത്തില്‍, 2:00 ആപ്ലിക്കേഷന്‍വഴി 2021 ജൂലൈ 1 മുതല്‍ എല്ലാദിവസവും രാവിലെ 11 മുതല്‍ 12 മണിവരെ, ഇനി കബറിങ്കല്‍ നേരിട്ട സമ്മേളിക്കാന്‍ സാധിക്കു ന്നതുവരെ തുടരുന്നതായിരിക്കും. സഭാതല സുവിശേഷ സംഘമാണ് ഈ പ്രെയര്‍ മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്നത്. (zoom meeting 1D:89341569368, Passcode: 200625). (പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ അറിയിക്കാനുള്ള ഫോണ്‍ നമ്പര്‍: 8281512877.
9. ഓര്‍മ്മപ്പെരുന്നാള്‍ കഴിഞ്ഞുവരുന്ന ജൂലൈ 18-ാം തീയതി ഞായറാഴ്ച നമ്മുടെ എല്ലാ ആരാധനാലയങ്ങളിലും ദൈവദാസന്റെ 68-ാം ഓര്‍മ്മപ്പെരുന്നാള്‍ സമുചിതമായി വി. കുര്‍ബാന, ധുപ്രപാര്‍ത്ഥന ഇവ നടത്തി ആഘോഷിക്കേണ്ടതാണ്.
10. ജൂലൈ 1 മുതല്‍ 15 വരെയുള്ള ദിവസങ്ങള്‍ പ്രത്യേക നോമ്പു കാലമായി നമ്മുടെ സഭ അനുശാസിക്കുന്നതനുസരിച്ച് നോമ്പിന്റെ അരൂപിയില്‍ ഈ 15 ദിവസങ്ങളും പ്രാര്‍ത്ഥനയുടെയും ഉപവാസ ത്തിന്റെയും വര്‍ജ്ജനയുടെയും അരൂപിയില്‍ സാധിക്കുന്നിടത്തോളം ഏവരും ആയിരിക്കേണ്ടതുമാണ്.
11. ദൈവസന്നിധിയിലേക്ക് യാധ്രയായ ബഹുമാനപ്പെട്ട സൈമണ്‍ എലുവത്തിങ്കല്‍ അച്ചന്‍, ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാ വിനെക്കുറിച്ച് തയ്യാറാക്കിയ വീഡിയോ പ്രഭാഷണങ്ങള്‍ 2021 ജൂലൈ 1 മുതല്‍ 2022 ജൂലൈ 1 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 12.00 മണിക്ക് മലങ്കര കാത്തലിക് ടി.വി.യിലൂടെ പ്രക്ഷേപണം ചെയ്യു ന്നതാണ്. ബഹുമാനപ്പെട്ട വൈദികര്‍ ഇക്കാര്യം ഇടവക ജനങ്ങളെ അറിയിക്കുകയും എല്ലാവരും ഒരുക്കത്തോടെ ഇത് കേള്‍ക്കാന്‍ വേണ്ട പ്രോത്സാഹനം നല്‍കേണ്ടതുമാണ്.
12. മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാള്‍ ദിനമായ ജൂലൈ 3-ാം തീയതി നോമ്പ് ഉണ്ടായിരിക്കുന്നതല്ല. ആഘോഷമായ പെരുന്നാള്‍ ദിനമായി ആ ദിനം ഏവരും ആഘോഷിക്കേണ്ടതാണ്.
വിശുദ്ധിയുടെ പൂര്‍ണ്ണത പ്രാപിക്കുവാന്‍ നമ്മുടെ കര്‍ത്താവില്‍
നിന്നും ലഭിച്ച താലന്തുകളെ ദൈവമഹത്ചത്തിനും മനുഷ്യ സേവന ത്തിനുമായി പ്രതിഷ്ഠിച്ചുകൊണ്ട് ജീവിച്ച നമ്മുടെ വന്ദ്യപിതാവിനെ
മാതൃകയായും മദ്ധ്യസ്ഥനായും ആഗോളസഭയ്ക്ക് ലഭിക്കുന്നതിനായി നമുക്ക് തീക്ഷണമായി പ്രാര്‍ത്ഥിക്കാം. ദൈവദാസന്റെ വിശുദ്ധപദനാമ കരണ നടപടികള്‍ റോമില്‍ പുരോഗമിക്കുന്നു. സഭാംഗങ്ങളായ നിങ്ങള്‍ ഏവരുടേയും ഹൃദയം നിറഞ്ഞ തീക്ഷണമായ പ്രാര്‍ത്ഥനകള്‍ തുടര്‍ന്നുള്ള നടപടികളെ ഏറെ ഫലദായകമാക്കും. 68-ാം ഓര്‍മ്മപ്പെരുന്നാള്‍ സഭാ തലത്തില്‍ ആഘോഷിക്കുന്നതിന് കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഏറെ തടസ്സങ്ങള്‍ നേരിടുന്നുവെങ്കിലും നമ്മുടെ കുടുംബങ്ങളിലും കൂട്ടായ്മകളിലും ഇടവകകളിലും ഹുൃദ്യമായും തീവ്രമായും നമുക്ക് വന്ദ്യപിതാവിന്റെ മാദ്ധ്യസ്ഥംതേടി പ്രാര്‍ത്ഥിക്കാം, നാമകരണ നടപടി കളുടെ വിജയത്തിനായി തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കാം. ദൈവ ദാസന്റെ മാദ്ധ്യസ്ഥം നമുക്ക് കോട്ടയായിരിക്കട്ടെ.
ദൈവം നിങ്ങളെ ഏവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. എന്ന്,
കര്‍ത്താവില്‍ നിങ്ങളുടെ വിനീതശുശ്രൂഷി
ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവാ
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ്-കാതോലിക്കോസ്.
കാതോലിക്കേറ്റ് സെന്റര്‍
പട്ടം, തിരുവനന്തപുരം.
23.06.2021
Comments