Foto

വിശ്വാസവഴിയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയ ശ്രേഷ്‌ഠന്‍

ബസോലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ
വിശ്വാസവഴിയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച
ഇടയ ശ്രേഷ്‌ഠന്‍ : മാര്‍ മാത്യു മൂലക്കാട്ട്‌

കോട്ടയം: അന്തരിച്ച മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാതലവന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവ വിശ്വാസവഴിയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയശ്രേഷ്‌ഠനായിരുന്നുവെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. അശരണരെയും പാവപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തി അവര്‍ക്കായി പദ്ധതികള്‍ നടപ്പിലാക്കിയ ബാവ തികഞ്ഞ മനുഷ്യസ്‌നേഹിയും എല്ലാവരെയും സമന്മാരായി കാണുന്ന വ്യക്തിത്വത്തിന്‌ ഉടമയുമായിരുന്നെന്ന്‌ അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പിതാവിന്റെ നിര്യാണത്തില്‍ ഓര്‍ത്തഡോക്‌സ്‌ സഭാ സമൂഹത്തോടൊപ്പം കോട്ടയം അതിരൂപതയും പ്രാര്‍ത്ഥിക്കുന്നതായും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

 

Comments

leave a reply