Foto

വിദ്യാഭ്യാസത്തിൽ സമഗ്രമായ മാനവിക വീക്ഷണം ആവശ്യമാണ്: പാപ്പാ

സെപ്റ്റംബർ മാസം നാലാം തീയതി, ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ ഭാഗമായ ഓറിയൽ കോളേജിൽ നിന്നുള്ള പ്രതിനിധി സംഘത്തിനു, ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച്ച അനുവദിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. 

1326-ൽ എഡ്വേർഡ് രണ്ടാമൻ രാജാവ് സ്ഥാപിച്ച ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ അഞ്ചാമത്തെ ഏറ്റവും പഴക്കമേറിയ  ഓറിയൽ കോളേജിൽ നിന്നുള്ള പ്രതിനിധി സംഘത്തിനു, സെപ്റ്റംബർ മാസം നാലാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച്ച അനുവദിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ ഈ കോളജിലെ പൂർവ്വ വിദ്യാർത്ഥിയാണ്. എഴുനൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, കോളജിലെ അംഗങ്ങൾ, റോമിലേക്ക് നടത്തുന്ന ഈ തീർത്ഥാടനത്തിൽ തന്റെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ്, പാപ്പാ സന്ദേശം ആരംഭിച്ചത്.

ഓറിയൽ കോളജ്, അതിന്റെ നീണ്ട ചരിത്രത്തിൽ,  നിരവധി മാറ്റങ്ങൾക്കും സംഭവങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും സാക്ഷ്യം വഹിക്കുകയും, വിധേയമാകുകയും ചെയ്തിട്ടുണ്ടെങ്കിലും, അതിന്റെ ക്രിസ്തീയ സ്വത്വത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും, അതിനാൽ, " പരിശുദ്ധകന്യകാമറിയത്തിന്റെ കോളേജ്" ആയി ആഘോഷിക്കാനുള്ള അവസരമാണ് ഇതെന്നും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ ഈ കോളജ് കേവലം ഒരു പഠന കേന്ദ്രം മാത്രമല്ലെന്നും, മറിച്ച് ആഴമേറിയ അർത്ഥത്തിൽ, വിശ്വാസത്തിന്റെയും പാണ്ഡിത്യത്തിന്റെയും ഒരു യഥാർത്ഥ കൂട്ടയ്മയാണെന്നും പാപ്പാ പറഞ്ഞു.

ഇക്കാര്യങ്ങളെല്ലാം, കോളജിന്റെ ഭാവി ശ്രമങ്ങൾക്ക് ഒരു ഉറപ്പുള്ള അടിത്തറയും വഴികാട്ടിയുമായി നിലനിൽക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഈ കോളജിന്റെ പൂർവവിദ്യാർത്ഥി കൂടിയായ വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ തന്റെ കൃതികളിൽ വിശ്വാസത്തിന്റെയും യുക്തിയുടെയും അഭേദ്യത മാത്രമല്ല, തന്റെ പാണ്ഡിത്യത്തിന്റെയും പാഠങ്ങൾ ഉൾച്ചേർക്കുന്നുവെന്നു പറഞ്ഞ പാപ്പാ, അദ്ദേഹത്തിന്റെ മതവിശ്വാസങ്ങൾ ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തിൽ വേരൂന്നിയതിനാൽ അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് വലിയ മൂർത്തത ഉണ്ടായിരുന്നുവെന്നും അടിവരയിട്ടു. ഉദാത്തവും പ്രായോഗികവുമായ പാണ്ഡിത്യമായിരുന്നു, അദ്ദേഹത്തിന്റെ വ്യതിരിക്തതയെന്നും, ഇത് ഈ തീർത്ഥാടനവേളയിൽ, ഓർമ്മിക്കണമെന്നും പാപ്പാ പറഞ്ഞു.

ഇന്നത്തെ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിശുദ്ധ ന്യൂമാന്റെ ചിന്തകൾ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും, അത്, സമഗ്രമായ മനുഷ്യത്വത്തെ ഉൾക്കൊള്ളുന്നതും, മനുഷ്യന്റെ അന്തസ്സ്, നീതി, പൊതുനന്മ എന്നിവയ്ക്ക് അനുസൃതമായി, വിദ്യാഭ്യാസത്തിന്റെ മൂല്യം നിശ്ചയിക്കുന്ന  ഒരു ക്രിസ്തീയ രൂപീകരണമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. വ്യക്തിപരമായ അദ്ധ്യയനമേഖലകളിൽ, സത്യം ധൈര്യപൂർവ്വം അന്വേഷിക്കാനും, അവിഭാജ്യമായ മനുഷ്യദർശനം  പ്രോത്സാഹിപ്പിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. അപരാക്രം സഹോദരങ്ങളുമായും, ക്രിസ്തുവുമായും ഒരു ഹൃദയപൂർവ്വകമായ കണ്ടുമുട്ടൽ സാധ്യമാവുമെന്നും പാപ്പാ പറഞ്ഞു. 

ഉപസംഹാരമായി, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിലും ദൈവം തന്നെ നയിക്കുമെന്ന വലിയ വിശ്വാസം വിശുദ്ധ ന്യൂമാൻ പ്രകടമാക്കിയ, 'കൂരിരുളിൽ എൻ ദിവ്യ ദീപമേ' എന്ന ഗാനം എടുത്തു കാട്ടുകയും, കോളേജിന്റെ ഭാവിയെയും, അംഗങ്ങളെയും മങ്ങാത്ത വെളിച്ചത്തിൽ ഏൽപ്പിക്കാൻ ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.

Comments

leave a reply

Related News