Foto

ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്. -കാർദിനാൾ മാർ ജോർജ് ആലഞ്ചേരി

ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്.
-കാർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി. ഭൂമിയിൽ ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കരുതെന്നും 24 ആഴ്ചവരെ വളർച്ചയെത്തിയ കുഞ്ഞിനെ നിസാരകാരണങ്ങൾ കണ്ടെത്തി നിയമത്തിന്റെ പിൻബലത്തിന്റെ ആശ്വാസത്തിൽ പിറക്കാനുള്ള സാദ്ധ്യത നഷ്ടപ്പെടുത്തരുതെന്നും കെസിബിസി പ്രൊലൈഫ് ദിനാഘോഷം എറണാകുളം ആശീർഭവനിൽ ഉത്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യർ പരസ്പരം സ്‌നേഹത്തോടെ കരുതുകയും സംരക്ഷിക്കുകയും ചെയ്യണം. ലോകത്തിലെ മുഴുവൻ മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ജീവൻ നല്കിപ്പോലും മറ്റുള്ളവരെ സംരക്ഷിക്കുവാൻ സകല ഈശ്വരവിശ്വാസികൾക്കും പ്രത്യേകിച്ച് പ്രൊലൈഫ് പ്രവർത്തകർക്ക്  ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രൊലൈഫ് ശുശ്രുഷകൾ സഭയുടെയും സമൂഹത്തിന്റെയും മുഖ്യദൗത്യമാണെന്ന് അധ്യക്ഷത വഹിച്ച ആർച്ച് ബിഷപ്പ് ഡോ. ജോസഫ്—കളത്തിപ്പറമ്പിൽ പറഞ്ഞു. കെസിബിസി പ്രൊലൈഫ് ശുശ്രുഷകൾ ജീവന്റെ സംരക്ഷണ മേഖലയിൽ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രൊലൈഫ് മേഖലയിൽ മഹനീയ സേവനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ, സമർപ്പിത കുടുംബങ്ങൾ, എന്നിവയെ ആദരിച്ചു.
കെസിബിസി പ്രൊലൈഫ് സംസ്ഥാന ഡയറക്ടർ ഫാ. പോൾസൺ സിമേതി, പ്രസിഡന്റ് സാബു ജോസ്, ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത്, ഫാ. ആന്റണി കോച്ചേരി, സിസ്റ്റർ ജോസഫൈൻ, അഡ്വ. ജോസി സേവ്യർ, സിസ്റ്റർ മേരി ജോർജ്, ജോൺസൻ സി അബ്രഹാം, ലിസാ തോമസ്, മാർട്ടിൻ ന്യൂനസ്, മേരി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.

 

Foto
Foto

Comments

leave a reply

Related News