Foto

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ഇറക്കി വിടാനല്ല ശ്രമിക്കേണ്ടത്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ഇടുക്കി : വെള്ളയാംകുടിയിൽ ഇടുക്കി രൂപതാ ദിനാചരണ സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. രൂപത സ്ഥാപിതമായിട്ട് 20 വർഷങ്ങൾ പൂർത്തിയായ വേളയിലാണ് പ്രഥമ രൂപതാ ദിനാചരണം ആഘോഷമായ് സംഘടിപ്പിച്ചത്.ഒരു മാസത്തോളമായ് ഇടവക-രൂപത തലത്തിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.  
പട്ടയ പ്രശ്നം, കസ്തുരി രംഗൻ  പ്രശ്നങ്ങളെ പരാമർശിച്ചു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ഇറക്കി വിടാനല്ല ശ്രമിക്കേണ്ടതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.  ഇടുക്കിയിലെ കുടിയേറ്റ ജനതയുടെ നിലനിൽപ്പിനു ഒരുമിച് ഒന്നിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. 
ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ യോഗത്തിൽ അധ്യക്ഷനായിരുന്നു. കോതമംഗലം രൂപത ബിഷപ്പ് എമിരറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ, കെ.സി.ബി.സി. അൽമായ കമ്മിഷൻ സെക്രട്ടറി കെ.എം. ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. ഭവന നിർമാണ നിധിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പരിഷ്‌കരിച്ച വെബ്‌സൈറ്റിൻ്റെ ലോഞ്ചിങ്‌ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. നിർവഹിച്ചു. ജനറൽ കൺവീനർ മോൺ. ജോസ് പ്ലാച്ചിക്കൽ, പാസ്റ്റർ കൗൺസിൽ സെക്രട്ടറി ഷാജി വൈക്കത്ത് പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.ഇടവക വികാരി ഫാ. ജയിംസ് ശൗര്യംകുഴിയിൽ, കൈക്കാരന്മാർ എന്നിവർ ചേർന്ന് പതാക ഏറ്റുവാങ്ങി. ഒരു മാസമായി രൂപത ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനവും കാഷ് അവാർഡും സമ്മാനിച്ചു. ഇടുക്കി രൂപതയിൽ വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ചവരെയും മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും ആദരിച്ചു. അടുത്ത വർഷത്തെ രൂപത ദിനത്തിന് നെടുങ്കണ്ടം വേദിയായി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ പ്രഖ്യാപിച്ചു.

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News