ക്നാനായ സ്റ്റാര്‍സ് : 13-ാം ബാച്ച് കുട്ടികളുടെ ഏകദിന കൂടിവരവും
മെന്റേഴ്‌സ് പരിശീലനവും സംഘടിപ്പിച്ചു
കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ 13-ാം ബാച്ച് കുട്ടികളുടെ ആദ്യ ഏകദിന കൂടിവരവും മെന്റേഴ്‌സിനായുള്ള പരിശീലനവും കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിച്ചു. രാവിലെ 10 മണി മുതല്‍ 4 മണി വരെ നടത്തപ്പെട്ട പരിശീലനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. വിവിധ കലാപരിപാടികളും ചര്‍ച്ചകളും പരിശീലനത്തോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്‌നാനായ സ്റ്റാര്‍സ് ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ക്‌നാനായ സ്റ്റാര്‍സ് മെന്റേഴ്സ് എന്നിവര്‍ ക്ലാസ്സുകള്‍ക്കും പരിശീലനത്തിനും നേതൃത്വം നല്‍കി. 43 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ 13-ാം ബാച്ച് കുട്ടികളുടെ ആദ്യ ഏകദിന കൂടിവരവും മെന്റേഴ്‌സിനായുള്ള പരിശീലനവും കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു. ഫാ. സിറിയക് ഓട്ടപ്പള്ളി, ഫാ. സൈമണ്‍ പുല്ലാട്ട്, സ്റ്റാര്‍സ് മെന്റേഴ്‌സ് തുടങ്ങിയവര്‍ സമീപം.
Comments