Foto

ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്

ഓസ്ട്രലിയ: ന്യൂ കാലിഡോണിയയിലെ ലോയലിറ്റി ദ്വീപിന് സമീമാണ് ഭൂകമ്പം. റിക്‌ടർ സ്കെയിൽ 7.7 നോടടുത്ത് തീവ്രതയാണ് രേഖപ്പെടുത്തിയത്  10 കീലോമീറ്റർ ദൂരത്തോളം ഭൂകമ്പത്തിന്‍റെ പ്രകമ്പനമുണ്ടായി എന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളിജിക്കൽ സർവ്വെയുടെ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.  

ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.ഭൂകമ്പബാധിത മേഖലയോടനുബന്ധിച്ച ന്യൂ കാലിഡോണിയ, ഫിജി, വാന്യുറ്റു എന്നിവിടങ്ങളിൽ മുൻകരുതൽ മുന്നറിയിപ്പ് നൽകി. 

Comments

leave a reply

Related News