അഭയാര്‍ത്ഥികള്‍ക്ക് സാന്ത്വനം പകര്‍ന്ന് പാപ്പ
വത്തിക്കാന്‍ സിറ്റി : അഭയാര്‍ത്ഥികളും ഭവനരഹിതരുമായ നൂറുപേരുടെ സംഘത്തിന് സാന്ത്വനം പകര്‍ന്ന് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍ സിറ്റിയിലെ പോള്‍ ആറാമന്റെ നാമധേയത്തിലുള്ള ഹാളില്‍ 'ഫ്രാന്‍സിസ് ക്കോ' എന്ന ഡോക്യുമെന്ററി കാണാനെത്തിയതായിരുന്നു അഭയാര്‍ത്ഥികളുടെ സംഘം.
നൂറുപേരുടെ സംഘത്തില്‍ 20 പേര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണ്. സാന്ത്എവുജിയോ കൂട്ടായ്മയുടെ സഹായത്തോടെ അഫ്ഗാനില്‍ നിന്നെത്തിയ 14നും 20നും വയസ്സിനു മധ്യേ പ്രായമുള്ള 4 പേരുമുണ്ട്. ഇറാനിലെ അഭയാര്‍ത്ഥി ക്യാമ്പിലെ മാതാപിതാക്കളെ പിരിഞ്ഞു കഴിയുകയാണിവര്‍. ''പാപ്പായെ സന്ദര്‍ശിച്ചതോടെ ഭാവിയെ അഭിമുഖീകരിക്കാനുള്ള പ്രത്യാശ ഞങ്ങള്‍ക്ക് കിട്ടി'' നാല്‍വര്‍ സംഘത്തിലെ ബിസ്മില്ല പറഞ്ഞു.
Video Courtesy : Rome Reports
Comments