Foto

65 അടി ഉയരമുള്ള വലിയ മാലാഖയെ നിർമ്മിച്ചു.

വീണ്ടുമൊരിക്കൽ കൂടി ചരിത്രം സൃഷ്ടിക്കുവാനൊരുങ്ങി മട്ടാഞ്ചേരി ജീവമാതാ ദേവാലയം.
കൊച്ചി രൂപതയിൽ ആദ്യത്തെയും, നിരവധി ചരിത്ര സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചുട്ടുള്ളതും പൈതൃകം പേറുന്നതുമായ മട്ടാഞ്ചേരി പള്ളി 2019ൽ 55 അടി ഉയരമുള്ള ഭീമൻ നക്ഷത്രവും, 2021ൽ നക്ഷത്ര പന്തലും നിർമ്മിച്ചത് വാർത്തയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഈ വർഷം കൊച്ചി ബിനാലെയും, കാർണിവെല്ലും ഒരുക്കി ലോക ജനതയെ ഫോർട്ട്കൊച്ചി സ്വാഗതം ചെയ്യുമ്പോൾ "അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം" എന്ന സന്ദേശവുമായി മട്ടാഞ്ചേരിയിലെ മാലാഖയും ഏവരെയും സ്വീകരിക്കുവാൻ ഒരുങ്ങുകയാണ്. ഒരു മാസത്തിലേറെയായി ആരംഭിച്ച മാലാഖയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചു. 
ആർട്ടിസ്റ്റ് മിൽട്ടൺ തോമസിന്റെ മേൽനോട്ടത്തിൽ ഇടവക സമൂഹത്തിന്റെ സഹകരണത്തോടെ 
നിർമാണം പൂർത്തിയാക്കിയ മാലാഖയെ ദേവാലയ മുറ്റത്തു സ്ഥാപിച്ചു.
ചടങ്ങിന്റെ ഉത്‌ഘാടന കർമ്മം ഡിസംബർ 21 ബുധനാഴ്ച (ഇന്ന്) വൈകിട്ട് 7.00 മണിക്ക് നടത്തപ്പെടും. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ, കൊച്ചി  മേയർ എം. അനിൽ കുമാർ, കൊച്ചി  എം.എൽ.എ. കെ.ജെ മാക്സി തുടങ്ങിയ വിശിഷ്ട അതിഥികൾ പങ്കെടുക്കും. നിർമാണങ്ങൾക്കു ഇടവക വികാരി മോൺ. ആന്റണി തച്ചാറ, ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, കൺവീനർ ജോസഫ് പ്രവീൺ, സെക്രട്ടറി പെക്‌സൺ ആന്റണി എന്നിവർ നേതൃത്വം നൽകും.
 

Comments

leave a reply

Related News