Foto

വിശുദ്ധ നോമ്പേ സമാധാനത്താലെ വരിക : വലിയ നോമ്പിന് ഇന്ന് തുടക്കം. 

കർത്താവിൻറെ  മരുഭൂമിയിലെ ഉപവാസത്തിൻറെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളും തുടർന്ന് തൻ്റെ പീഡാസഹനങ്ങളെ യും കുരിശുമരണത്തെ യും    അനുസ്മരിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള കത്തോലിക്കർ  ഇന്ന് വലിയ നോമ്പിലേയ്ക്ക്. 

വിഭൂതി തിരുനാൾ ആചരിച്ചുകൊണ്ട് സീറോ മലബാര്‍ കത്തോലിക്കാ സഭ ഇന്ന് നോമ്പിലേക്ക് പ്രവേശിക്കുമ്പോൾ, സഹോദരങ്ങളുമായി അനുരജ്ഞനപ്പെടുന്ന ശുബുക്കൊന ശുശ്രൂഷയിലൂടെ  സീറോ മലങ്കര കത്തോലിക്കാ  വിശ്വാസികള്‍ വിശുദ്ധ  നോമ്പിലേയ്ക്ക് പ്രവേശിക്കുന്നു. ലത്തീന്‍ കത്തോലിക്കാ സഭയിൽ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്.

മത്സ്യമാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ചും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. സീറോ മലങ്കര കത്തോലിക്കാ സഭയിൽ ഞായറാഴ്ച ഒഴികയുള്ള ദിവസങ്ങളിൽ നാൽപതു പ്രാവശ്യം കുമ്പിടീൽ നടത്തുന്ന പതിവുണ്ട്. വിവാഹം മുതലായ ആഘോഷങ്ങൾ ഈ കാലത്തു പൊതുവെ നടത്താറില്ല. ലോകമെമ്പാടുമുള്ള ഓർത്തഡോക്സ് ക്രൈസ്തവ സഭാ സമൂഹങ്ങളും ഇന്ന് മുതൽ നോമ്പിലേക്ക് പ്രവേശിക്കും.  

Comments

leave a reply

Related News